വ്യാഴാഴ്​ച മുതൽ താപനില കുറയുമെന്ന വാർത്ത കാലാവസ്‌ഥ കേന്ദ്രം തള്ളി

ബുറൈദ: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച മുതൽ താപനില കുറയുന്നതുസംബന്ധിച്ച് പ്രചരിച്ച വാർത്ത ദേശീയ കാലാവസ്ഥ കേന്ദ്രം (എൻ.സി.എം) നിഷേധിച്ചു. വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താപനില കുറയുമെന്ന് കേന്ദ്രം ഔദ്യോഗിക പ്രസ്താവന നടത്തി എന്ന തരത്തിൽ പ്രചരിച്ച വാർത്തയിൽ സത്യമില്ലെന്ന് എൻ‌.സി‌.എം വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു.

ചൂട് വേനൽക്കാലത്തെ തോതിൽതന്നെ തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലെ കാലാവസ്‌ഥ വിദഗ്ധൻ അൽ-അഖീലിന്റെ പ്രസ്താവനയിൽ നിലവിലെ ചൂട് തരംഗത്തെക്കുറിച്ചും വേനൽക്കാലത്തെ താപനിലയിലെ മാറ്റങ്ങളെക്കുറിച്ചും വ്യക്തമാണെന്ന് അൽ-ഖഹ്താനി പറഞ്ഞു. ഉയർന്ന പ്രദേശങ്ങൾ ഒഴികെയുള്ള സൗദി അറേബ്യയിലെ മിക്കയിടങ്ങളിലും ചൂടുള്ള കാലാവസ്ഥ കുറച്ചുകൂടി തുടരുമെന്ന് ഖഹ്താനി ചൂണ്ടിക്കാട്ടി. വേനൽക്കാലത്തെ താപനിലയിൽ ക്രമേണയാണ് കുറവ് സംഭവിക്കുക. 

Tags:    
News Summary - The weather center rejected the news that the temperature will drop from Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.