റിയാദ്: ഗൾഫ് മാധ്യമം സംഘടിപ്പിച്ച റിയാദ് ബീറ്റ്സ് മെഗാഷോയിലേക്ക് ടിക്കറ്റ് എടുത്തവർക്ക് ഏർപ്പെടുത്തിയ സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടന്നു. ടിക്കറ്റ് നമ്പറുകളുടെ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. റിയാദ് ബീറ്റ്സ് വേദിയിൽ പ്രശസ്ത ഗായകനാണ് സുതാര്യമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനത്തിൽ നറുക്കെടുപ്പ് നിർവഹിച്ചത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്കാണ് സമ്മാനം. പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ഇംപക്സാണ് സമ്മാനങ്ങൾ നൽകുന്നത്. ഒന്നാം സമ്മാനം ഇംപെക്സിെൻറ ഗൂഗിൾ ടിവിയും രണ്ടാം സമ്മാനം എയർ ഫ്രെയറും മൂന്നാം സമ്മാനം മെക്രോ വേവ്ഓവനുമാണ്.
സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ ചുവടെ:
ഒന്നാംസമ്മാനം: PS 1081 (പ്ലാറ്റിനം സിംഗിൾ ടിക്കറ്റ്)
രണ്ടാം സമ്മാനം: GS 2625 (ഗോൾഡ് സിംഗിൾ ടിക്കറ്റ്)
മൂന്നാം സമ്മാനം: GS 3832 (ഗോൾഡ് സിംഗിൾ ടിക്കറ്റ്)
സമ്മാനത്തിനർഹരായവർ 0504507422 എന്ന നമ്പറിൽ ബന്ധപ്പെടുക. സമ്മാനാർഹമായ ടിക്കറ്റിെൻറ കൗണ്ടർ ഫോയിലുമായി ഗൾഫ് മാധ്യമം റിയാദ് ഓഫീസിലെത്തി സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.