ജിദ്ദയിലെ ആദ്യ തിയറ്റർ ഡിസംബറിൽ തുറക്കും

ജിദ്ദ: റിയാദിന്​ പിന്നാലെ ജിദ്ദയിലും തിയറ്റർ വരുന്നു. ആദ്യ തിയറ്റർ ഡിസംബറിൽ നഗരത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമായ റെഡ്​ സീ മാളിൽ തുറക്കും. 12 സ്​ക്രീനുകൾ ഉള്ള വമ്പൻ മൾട്ടിപ്ലെക്​സാണ്​ വോക്​സ്​ സിനിമാസ്​ ഇവിടെ ആരംഭിക്കുന്നത്​. വോക്​സി​​െൻറ ഏറ്റവും ആധുനിക സംരംഭമായ ‘ഗോൾഡ്​ ബൈ റോഡ്​സ്​’ വിഭാഗത്തിൽ പെട്ട മൂന്നു തിയറ്ററുകളും ഇതിലുണ്ടാകും. സൗദിയിൽ ആദ്യമായാണ്​ പ്രത്യേക ഭക്ഷ്യ വിഭവങ്ങൾ കൂടി വിളമ്പുന്ന ഇൗ നിലവാരത്തിലുള്ള തിയറ്ററുകൾ വരുന്നത്​.

ലോക പ്രശസ്​ത ഇംഗ്ലീഷ്​ ​പാചക വിദഗ്​ധൻ ഗാരി റോഡ്​സി​​െൻറ പ്രത്യേക മെനുവാണ്​ ഇവിടെ നൽകുക. നിലവിൽ യു.എ.ഇയിലെ ചില തിയറ്ററുകളിൽ മാത്രമാണ്​ വോക്​സ്​ ഇൗ സേവനം ഒരുക്കിയിട്ടുള്ളത്​. പ്രേക്ഷകർക്ക്​ തിയറ്ററുകളിലെ ആധുനിക ചാരുകസേരകളിൽ ഇരുന്ന്​ സിനിമ ആസ്വദിക്കു​േമ്പാൾ തന്നെ വിശിഷ്​ടമായ ഗൂർമെറ്റ്​ ഭക്ഷണ വിഭവങ്ങൾ ആവശ്യ​പ്പെടാനുള്ള സൗകര്യമുണ്ടാകും. ഡിജിറ്റർ സറൗണ്ട്​ സൗണ്ട്​, വാൾ ടു വാൾ ഹൈ ഡെഫിനിഷൻ സ്​ക്രീനുകൾ എന്നിവയും ഇൗ തിയറ്ററുകളുടെ പ്രത്യേകതയാണ്​.

കുട്ടികൾ, കുടുംബം എന്നീ ആശയങ്ങളിൽ രൂപപ്പെടുത്തിയ പ്രത്യേക കാഴ്​ചാനുഭവം തെരഞ്ഞെടുക്കാനും ഇവിടെ സംവിധാനങ്ങളുണ്ടാകും. വർണശബളമായ പശ്​ചാത്തലത്തിൽ കുട്ടികൾക്ക്​ ഏറ്റവും പുതിയ അനിമേഷൻ, അഡ്വഞ്ചർ ചിത്രങ്ങൾ വീക്ഷിക്കാനും കഴിയും. സൗദി അറേബ്യയിലെ ഏറ്റവും വലിപ്പമേറിയ ​െഎ മാക്​സ്​ സ്​ക്രീനും ഇവിടെ തന്നെയാണ്​ വരുന്നത്​. മൂന്നു ​െഎമാക്​സ്​ സ്​ക്രീനുകളാണ്​ റെഡ്​ സീ മാളിൽ ഒരുങ്ങുന്നത്​. സ്​ഫടികതുല്യ ദൃശ്യങ്ങളും ശക്​തമായ ശബ്​ദ വിന്യാസവും ഉൾപ്പെടെ ചലച്ചിത്രാനുഭവത്തിൽ പൂർണമായും മുഴുകാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും.

ലോകോത്തര ചലച്ചിത്രാനുഭവത്തിനുള്ള ആവശ്യം രാജ്യമെങ്ങും ഉയരുകയാണെന്നും തങ്ങളുടെ സാന്നിധ്യം ജിദ്ദയിൽ ഉറപ്പിക്കുന്നതിൽ ആഹ്ലാദഭരിതരാണെന്നും വോക്​സ്​ സിനിമാസ്​ സി.ഇ.ഒ കാമറൂൺ മിച്ചൽ പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്​. വരും ആഴ്​ചകളിൽ കൂടുതൽ വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം -അദ്ദേഹം കൂട്ടിച്ചേർത്തു. വോക്​സ്​ സിനിമാസ്​ റെഡ്​ സീ മാളിൽ തുറക്കുന്നതിനെ ആവേശപൂർവം കാത്തിരിക്കുകയാണെന്നും ജിദ്ദ വാസികൾക്ക്​ അതുല്യാനുഭവം പ്രദാനം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും റെഡ്​ സീ മാർക്കറ്റ്​സ്​ കമ്പനി മ​ാനേജിങ്​ ഡയറക്​ടർ ​െഎദരൂസ്​ അൽ ബാർ പറഞ്ഞു. പടിഞ്ഞാറൻ സൗദിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ്​ മാളാണ്​ റെഡ്​ സീ മാൾ. 1,45,000 ചതുരശ്ര മീറ്ററാണ്​ ഇവിടെത്ത ആകെ വിസ്​തീർണം. 

Tags:    
News Summary - Theater-Jeddah-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.