കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ ദമ്മാമിൽ സംഘടിപ്പിച്ച ഇഫ്താർ കുടുംബ സംഗമം
ദമ്മാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ ദമ്മാമിൽ സംഘടിപ്പിച്ച ഇഫ്താർ കുടുംബ സംഗമം വേറിട്ട അനുഭവമായി. അറുന്നൂറിലധികം പേർ പങ്കെടുത്ത ഇഫ്താറിൽ പങ്കെടുത്തവരെല്ലാം കോഴിക്കോട്ടെ തെക്കേപ്പുറം പ്രദേശത്തെ കുടുംബക്കാർ.
ഇത്രയും പേർക്ക് നോമ്പ് തുറക്കുള്ള കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കിയത് ദമ്മാമിലെ തെക്കേപ്പുറം നൂറുകണക്കിന് കുടുംബിനികളായിരുന്നു. ദമ്മാമിലെ മാധ്യമ സാമൂഹിക രംഗത്തുള്ള പ്രമുഖരും നാട്ടിൽനിന്നുമെത്തിയ മുതിർന്ന അംഗങ്ങളും ചേർന്നപ്പോൾ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും തലമുറ സംഗമമായി മാറി.
യമാമ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ അൽഖോബർ ജാലിയാത് ദാഈ മൗലവി അജ്മൽ മദനി റമദാൻ സന്ദേശം നിർവഹിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകരായ ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, സലാം ജാംജൂം, സി.ബി.വി. സിദ്ദീഖ്, സി. റസാഖ്, ബിജു പൂതക്കുളം തുടങ്ങിയവർ അതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.