ജേക്കബ് മാവേലിയായി വേഷമിട്ടപ്പോൾ
ദമ്മാം: എത്രയൊക്കെ പ്രതിസന്ധികൾ ഉടലെടുത്താലും ആണ്ടിലൊരിക്കൽ മലയാളികളെ തേടി മാവേലിക്ക് വരാതിരിക്കാനാവില്ല. കോവിഡ് കാലം ഒന്നിച്ചുകൂടിയുള്ള ആഘോഷങ്ങളെ തടയുേമ്പാഴും പക്ഷേ, മാവേലിക്ക് പ്രജകളെ കാണാതിരിക്കാനാവില്ലല്ലോ? വർഷങ്ങളായി ദമ്മാമിലെ ഒട്ടുമിക്ക ആഘോഷ വേദികളിലും മാവേലി മന്നനായി എത്താറുള്ള ജേക്കബ് അച്ചായൻ ഇത്തവണ മാവേലിയായി എത്തുന്നത് സൂം ആപ്ലിക്കേഷനിൽ ഒാൺലൈനായാണ്. പൊന്നോണമെത്തും മുേമ്പ ഗൾഫ് നാടുകളിൽ ഒാണാഘോഷവും തുടങ്ങും. പലപ്പോഴും അത് കന്നി മാസം വരെ നീണ്ടുപോകുകയും ചെയ്യും. ഇത്തവണയും പതിവ് തെറ്റിയില്ല. കഴിഞ്ഞയാഴ്ച അൽഅഹ്സയിൽ ഒ.െഎ.സി.സി ഒരുക്കിയ ഒാണാഘോഷത്തോടെയായിരുന്നു തുടക്കം. ഇനിയങ്ങോട്ട് ഏതാണ്ടെല്ലാ വെള്ളിയാഴ്ചകളിലും അഘോഷങ്ങളുണ്ടാവും. പതിവിന് വിപരീതമായി ഇത്തവണ മാവേലി എത്തുക വെർച്വൽ പ്ലാറ്റ്ഫോമിലായിരിക്കും എന്നുമാത്രം.
പലരും പാതാളത്തിലെ വിശേഷങ്ങൾ ചോദിക്കും. കേരളത്തിൽ കണ്ട കാഴ്കളെക്കുറിച്ച് ചോദിച്ചറിയും. നിലവിലെ കേരള സാഹചര്യങ്ങളെ മാവേലിയുടെ മനസ്സോടെ നോക്കിക്കണ്ട് അവതരിപ്പിക്കും. ഏറെ കൗതുകവും ആദരവും നൽകി കാണികൾ അത് കേട്ടിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടെന്നും ജേക്കബ് പറഞ്ഞു. പ്രവാസലോകത്ത് 38 വർഷം പിന്നിടുന്ന ജേക്കബ് 15 വർഷമായി മാവേലിയായി വേഷമിടുന്നുണ്ട്. അൽഖോബാറിൽ സ്വകാര്യ ട്രേഡിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ജേക്കബ് ഒന്നര പതിറ്റാണ്ട് മുമ്പ് ക്രിസ്മസ് ആഘോഷത്തിൽ സാൻറയായി വേഷമിട്ടാണ് പ്രവാസി സാംസ്കാരിക വേദികളിൽ തുടക്കം കുറിക്കുന്നത്. ഒാണാഘോഷത്തിന് മാവേലിമന്നെൻറ വേഷം കെട്ടാനുള്ള നിയോഗവും അതോടെ ജേക്കബിനായി. കുടവയറും പിരിച്ചുവെച്ച കപ്പടാ മീശയും ഒക്കെയായി ചിത്രങ്ങളിൽ കാണുന്ന മഹാബലി ചക്രവർത്തിക്ക് സമമായി ജേക്കബ് അച്ചായൻ അതിലും തിളങ്ങി. മൊത്തത്തിൽ ഒരു രാജകല. ശരിക്കും മാവേലിത്തമ്പുരാൻ എഴുന്നള്ളുന്നതുപോലെ. കണ്ടവരൊക്കെ അഭിനന്ദിച്ചതോടെ അച്ചായൻ ഇത് തെൻറ ജീവിത ദൗത്യമായെടുത്തൂ. ഗൾഫിലെ കുട്ടികൾക്ക് മാവേലിത്തമ്പുരാൻ വരുേമ്പാഴുണ്ടാകുന്ന ആശ്ചര്യവും ആഹ്ലാദവും കണ്ടപ്പോൾ അച്ചായനും പെരുത്ത് സന്തോഷം.
നാട്ടിൽനിന്ന് വന്നപ്പോൾ കുറച്ച് ആടയാഭരണങ്ങൾ വാങ്ങിവന്ന് അച്ചായൻ നന്നായൊെന്നാരുങ്ങി. അതോടെ കണ്ടുനിൽക്കുന്നവർക്ക് കൂടുതൽ ആവേശം. ഇൗ കാലത്തിനിടയിൽ നൂറുകണക്കിന് വേദികളിലാണ് അച്ചായൻ മാവേലി മന്നനായി എഴുന്നള്ളിയത്. പ്രളയകാലത്ത് മാത്രമാണ് മാവേലിയായി ഒരുങ്ങാൻ കഴിയാതിരുന്നത്. ഇത്തവണ സൂമിലെങ്കിലും പെങ്കടുക്കാൻ സാധിക്കുന്നത് സന്തോഷം പകരുന്നതായി ജേക്കബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.