ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി കോവിഡ് പ്രതിരോധ കൈത്താങ്ങ് പദ്ധതിയുടെ രണ്ടാം ഘട്ട സഹായം കൈമാറി. കോവിഡ് മഹാമാരി മൂലം കെടുതി അനുഭവിക്കുന്ന തിരുവനന്തപുരം കടലോര മേഖലയിലുള്ളവരെ സഹായിക്കുന്നത്തിനായി 101 ഓക്സിമീറ്ററുകളാണ് ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ അടൂർ പ്രകാശ് എം.പി കൈമാറുന്നത്.
ഇതിന് മുന്നോടിയായി ജിദ്ദയിൽ ലളിതമായി നടന്ന ചടങ്ങിൽ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല മഹിളവേദി പ്രസിഡൻറ് മൗഷ്മി ഷരീഫ് ഓക്സിമീറ്റർ ജവഹർ ബാലജനവേദി തിരുവനന്തപുരം ജില്ല പ്രസിഡൻറ് മേഘ്ന മനീഷിന് കൈമാറി. ചടങ്ങിൽ ഓക്സിമീറ്ററുകളുടെ പ്രവർത്തന രീതിയും പ്രാധാന്യവും വിവരിച്ചു. ജിദ്ദ ഒ.ഐ.സി.സിയുടെ ആരോഗ്യ സഹായി പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിൽ കോവിഡ് ബാധിതർക്ക് സഹായകരമാകും വിധമാണ് വിതരണം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒ.ഐ.സി.സി റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രസിഡൻറ് അസ്ഹാബ് വർക്കല അധ്യക്ഷത വഹിച്ചു. മാമദു പൊന്നാനി, നാസുമുദ്ദീൻ മണനാക്ക്, മുജീബ് മുത്തേടത്ത്, മനീഷ് മാധവൻ, അൻവർ കല്ലമ്പലം, വിവേക് വലിയവിള, നവാസ് ബീമാപ്പള്ളി, ഹുസൈൻ മണക്കാട്, സുഭാഷ് വർക്കല തുടങ്ങിവർ സംസാരിച്ചു. ഷമീർ നദ്വി കുറ്റിച്ചൽ സ്വാഗതവും ശരീഫ് പള്ളിപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.