റിയാദ്: ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാൻ മാസത്തിലെ അത്താഴവിരുന്നു സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന അത്താഴ വിരുന്നിൽ നിരവധിയാളുകൾ പങ്കെടുത്തു. സംഗമത്തിൽ ജില്ല കമ്മിറ്റി പ്രസിഡൻറ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു.
മാള മുഹ് യിദ്ദീൻ റമദാൻ സന്ദേശം നൽകി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സത്താർ കായംകുളം, നിഷാദ് ആലങ്കോട്, റഫീഖ് വെമ്പായം, ബാലുക്കുട്ടൻ, ഷംനാദ് കരുനാഗപ്പള്ളി, സലിം അർത്തിയിൽ, അമീർ പട്ടണത്ത്, ബഷീർ കോട്ടയം, കരിം കൊടുവള്ളി, ഷാനവാസ് മുനമ്പത്ത്, യഹ്യ കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു. അൻസർ വർക്കല, ഭദ്രൻ വെള്ളനാട്, ഷാൻ കണിയാപുരം, വിസൻറ് കെ. ജോർജ്ജ്, നാസർ കല്ലറ, നിസാം വടശ്ശേരിക്കോണം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അൻസർ അബ്ദുൽ സത്താർ, സ്വാഗതവും ഷഹനാസ് ചാറയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.