ജിദ്ദ: സൗദി അറേബ്യയുടെ തെക്ക് ഫിഫ മലമുകളിലെ ഈദ് നമസ്കാരവേദിയുടെ പടം സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്വദേശി പൗരനും ഫിഫയിലെ ബലദിയ ഓഫിസിൽ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗത്തിലെ ജോലിക്കാരനുമായ മൂസ അബ്ദു അൽഫീഫി എന്ന യുവാവാണ് ഫിഫ മലനിരയുടെ പ്രകൃതി രമണീയ കാഴ്ചകളുടെയും സാമൂഹിക അകലം പാലിച്ചുള്ള ഈദ് നമസ്കാരത്തിെൻറയും പടം കാമറയിൽ പകർത്തിയത്.
പെരുന്നാൾ ദിവസം രാജ്യത്തെ വിവിധ മേഖലകളിൽ നടന്ന പെരുന്നാൾ നമസ്കാരങ്ങളുടെയും മറ്റും പടങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ ആളുകളുടെ ശ്രദ്ധ ഏറ്റവുമധികം പിടിച്ചുപറ്റിയ പടമായി മൂസ അബ്ദു പകർത്തിയ ഫിഫ മലമുകളിലെ ഈദ് നമസ്കാരവേദിയുടെ കാഴ്ച മാറിയിരിക്കയാണ്.
ഫിഫ ഗവർണറേറ്റിെൻറ പടിഞ്ഞാറ് ഭാഗത്ത് തെൻറ ജന്മനാടായ 'കർആൻ' എന്ന സ്ഥലത്തുനിന്ന് എടുത്തതാണ് ഈ പടങ്ങളെന്ന് 'അൽഅറബിയ്യയു'മായി നടത്തിയ അഭിമുഖത്തിൽ മൂസ അബ്ദു അൽഫിഫി പറഞ്ഞു. കുട്ടിക്കാലം മുതൽ പിതാവിനൊപ്പം സന്ദർശിച്ചിരുന്ന സ്ഥലമാണിത്. അതാണ് മനോഹരമായ നിമിഷങ്ങൾ പകർത്താൻ പ്രചോദനമായത്. ചില പടങ്ങൾ മൊബൈൽ ഫോണുപയോഗിച്ചും ചിലത് ഡ്രോൺ ഉപയോഗിച്ചുമാണ് എടുത്തത്. പടങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങൾ കണ്ടപ്പോൾ മനോഹരമായിട്ടുണ്ടെന്ന് മനസ്സിലായി. നമസ്കാര സ്ഥലങ്ങളുടെ പടമെടുക്കുന്നത് ഇതാദ്യമല്ലെന്നും മൂസ അബ്ദു പറഞ്ഞു.
പ്രതികരണങ്ങൾ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കാൻ ആളുകളെ േപ്രരിപ്പിക്കും. കോവിഡ് സാഹചര്യത്തിൽ ഈദ് നമസ്കാര വേദിയുടെ ഭംഗിയും സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തവുമെല്ലാം പകർത്തുന്നതിൽ വിജയിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് കഴിഞ്ഞവർഷം ഈദുൽഫിത്ർ ദിവസം നമസ്കാരമുണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ ഈദ് നമസ്കാര ദൃശ്യങ്ങൾ പകർത്താൻ ഏറെ ഇഷ്ടപ്പെട്ടുവെന്നും മൂസ അബ്ദു പറഞ്ഞു.
ഫോട്ടോഗ്രഫിയിലൂടെ പ്രകൃതിഭംഗിയെ തുറന്നുകാട്ടാനാണ് ശ്രമിക്കുന്നത്. ചെറുപ്പം മുതലേ ഫോട്ടോഗ്രഫി ഇഷ്ടമാണ്. പരമ്പരാഗത കാമറകൾ ഉപയോഗിച്ച് ആരംഭിച്ച പടമെടുക്കൽ ഇപ്പോൾ ഡ്രോൺ ഉപയോഗിക്കുന്നതിലെത്തിയിരിക്കുകയാണ്. ഫിഫ എന്ന നാട്ടിൻപുറത്തുകാരനാണ് താൻ.
മനോഹരമായ ആ പ്രദേശത്തിെൻറ മടിത്തട്ടിലാണ് ജീവിക്കുന്നത്. അവിടത്തെ മഴയുടെയും മൂടൽമഞ്ഞുകളുടെയുമൊക്കെ ചേതോഹരമായ കാഴ്ചകൾ പകർത്തി ജനങ്ങളിലെത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മൂസ അബ്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.