ധന്യ ശരത് കൊറിയോഗ്രഫി ചെയ്ത ആലിയ സ്‌കൂളിലെ നൃത്തസംഘം

നൃ​ത്ത​വും അ​ധ്യാ​പ​ന​വും സപര്യയാക്കി ഈ ആ​ല​പ്പു​ഴ​ക്കാ​രി

റി​യാ​ദ്​: റി​യാ​ദി​ലെ ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും അ​ൽ ആ​ലി​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ മ​ല​യാ​ളം ഭാ​ഷാ​ധ്യാ​പി​ക​യു​മാ​ണ് ധ​ന്യ ശ​ര​ത്. ഒ​മ്പ​തു വ​ർ​ഷ​മാ​യി അ​ധ്യാ​പ​ന രം​ഗ​ത്തും ഒ​പ്പം 'കൈ​ര​ളി ഡാ​ൻ​സ് അ​ക്കാ​ദ​മി' എ​ന്ന നൃ​ത്ത​വി​ദ്യാ​ല​യ​വും ന​ട​ത്തു​ന്നു. ചെ​റു​പ്പ​ത്തി​ലേ ല​ഹ​രി​യാ​യി മാ​റി​യ ചി​ല​ങ്ക​യു​ടെ നാ​ദ​വും നൃ​ത്ത​ച്ചു​വ​ടു​ക​ളും അ​വി​രാ​മം തു​ട​രു​ക​യാ​ണ് പ്ര​വാ​സ​ജീ​വി​ത​ത്തി​ലും. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​നി​ന്നും നൃ​ത്തം അ​ഭ്യ​സി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച അ​ക്കാ​ദ​മി​യി​ൽ ഇ​പ്പോ​ൾ 25 കു​ട്ടി​ക​ളു​ണ്ട്. ഭ​ര​ത​നാ​ട്യം, സി​നി​മാ​റ്റി​ക് എ​ന്നി​വ​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. എ​ങ്കി​ലും ഒ​പ്പ​ന​യും തി​രു​വാ​തി​ര​യും മാ​ർ​ഗം ക​ളി​യും കു​ട്ടി​ക​ൾ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്.



ധ​ന്യ ശ​ര​ത്

 ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൊ​മ്മാ​ടി​യാ​ണ് ജ​ന്മ​ദേ​ശം. ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജി​ൽ​നി​ന്നും വി​ദ്യാ​ഭ്യാ​സം. വി​വാ​ഹം ക​ഴി​ച്ച​ത് അ​ടു​ത്തു​ള്ള ക​ള​ർ​കോ​ട്ടേ​ക്ക്. പി​താ​വ്‌ വി.​എ. ബേ​ബി. മു​ഴു​സ​മ​യ രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​നു​ഷ്യ​സ്നേ​ഹി​യു​മാ​ണ്. മാ​താ​വ്​: നാ​ജ ബേ​ബി. ഭ​ർ​ത്താ​വ് ശ​ര​ത് സ്വാ​മി​നാ​ഥ​ൻ സൗ​ദി​യി​ൽ പ്രൈ​വ​റ്റ് ക​മ്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ദ​ശ​ര​ഥ് സ്വാ​മി, ദ​ക്ഷി​ൺ സ്വാ​മി എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

'പ​ത്ര​പ്ര​വ​ർ​ത്ത​ന​മോ അ​ധ്യാ​പ​ന​മോ തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ, പാ​ട്ടും ക​വി​ത​ക​ളു​മാ​ല​പി​ച്ചു കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ക്കു​ക എ​ന്ന​ത് വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ബാ​ല്യ​കാ​ല​ത്ത് ക​വി​ത​ക​ൾ പാ​ടി​പ്പ​ഠി​പ്പി​ച്ചി​രു​ന്ന ഒ​ര​ധ്യാ​പ​ക​നെ അ​നു​ക​രി​ക്കാ​നു​ള്ള മോ​ഹം! അ​ങ്ങ​നെ ഒ​രു ഭാ​ഷാ അ​ധ്യാ​പി​ക​യാ​യി മാ​റി. സാ​ഹി​ത്യ​ത്തോ​ടും സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടും ചെ​റു​പ്പ​ത്തി​ലേ വ​ള​രെ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. അ​ധ്യാ​പ​ന- ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ചെ​റു​താ​യി എ​ഴു​താ​നും വ​ര​ക്കാ​നും ശ്ര​മി​ക്കു​ന്നു.

ഓ​ൺ​ലൈ​നി​െൻറ അ​പാ​ര സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ കു​ട്ടി​യു​ടെ ക​ണ്ണി​ൽ​നോ​ക്കി പ​ഠി​പ്പി​ക്കു​ന്ന​തി​െൻറ ഫ​ലം എ​ത്ര​യോ ഇ​ര​ട്ടി​യാ​ണ്. നേ​രി​ട്ട് ക്ലാ​സെ​ടു​ക്കു​മ്പോ​ൾ കു​ട്ടി​യു​ടെ മ​നോ​ഗ​തം തി​രി​ച്ച​റി​യാ​നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കാ​നും സാ​ധി​ക്കു​ന്നു. ആ​ല​പ്പു​ഴ 'ഇ​വ' അ​സോ​സി​യേ​ഷ​െൻറ വ​നി​താ​വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​ണ് ധ​ന്യ ശ​ര​ത്. അ​തോ​ടൊ​പ്പം 'സം​ഗ​മം' എ​ന്ന കൂ​ട്ടാ​യ്മ​യി​ലെ ഒ​രം​ഗം കൂ​ടി​യാ​ണ്. മ​റ്റ് സാ​മൂ​ഹി​ക സാം​സ്കാ​രി​ക വൃ​ത്ത​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധ​വും അ​ടു​പ്പ​വു​മു​ണ്ട്. പ്ര​വാ​സം സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ മാ​ത്ര​മ​ല്ല, വ​ലി​യൊ​രു സൗ​ഹൃ​ദ​വൃ​ന്ദ​ത്തെ ത​ന്നെ സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു.

'അ​ൽ ആ​ലി​യ'​യി​ലെ ആ​ക്ടി​വി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ കൂ​ടി​യാ​ണ് ധ​ന്യ. ചെ​റു​പ്പ​ത്തി​ലെ നൃ​ത്ത​പ​ഠ​ന​വും എ​ൻ.​സി.​സി കാ​ഡ​റ്റ് എ​ന്ന നി​ല​യി​െ​ല പ​രി​ശീ​ല​ന​വും ത​െൻറ വ്യ​ക്തി​ത്വ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലും പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തും ഏ​റെ ഗു​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ടീ​ച്ച​ർ പ​റ​ഞ്ഞു. അ​ൽ ആ​ലി​യ സ്‌​കൂ​ളി​ൽ ഒ​രു സ്കൗ​ട്ട് ആ​ൻ​ഡ്​ ഗൈ​ഡ് ബാ​ച്ച് പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി തു​ട​ങ്ങാ​നും ക​ഴി​ഞ്ഞു. പ​ഠ​ന​കാ​ല​ത്ത് എ​ൻ.​സി.​സി​യു​ടെ ഭാ​ഗ​മാ​യി ല​ക്ഷ​ദ്വീ​പി​ലും ദി​ല്ലി​യി​ലെ ആ​ർ.​ഡി ക്യാ​മ്പി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

'എ​ല്ലാ​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ളോ​ടും ത​നി​ക്ക് ഇ​ഷ്​​ട​മാ​യി​രു​ന്നെ​ങ്കി​ലും അ​ടി​സ്ഥാ​ന​പ​ര​മാ​യി പ​ഠി​ച്ച​ത് ഭ​ര​ത​നാ​ട്യ​മാ​യി​രു​ന്നു. പ്ര​കാ​ശി​നി ടീ​ച്ച​റാ​യി​രു​ന്നു ഗു​രു. വീ​ടി​ന​ടു​ത്തു​ള്ള ഗു​രു​മ​ന്ദി​രം, വാ​യ​ന​ശാ​ല, സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി വേ​ദി​ക​ളി​ൽ ചെ​റു​പ്പം മു​ത​ൽ ചി​ല​ങ്ക​യു​ടെ നൂ​പു​ര ധ്വ​നി​യു​തി​ർ​ത്ത്​ ചു​വ​ടു​ക​ൾ വെ​ക്കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി. കൂ​ടു​ത​ൽ എ​ഴു​ത​ണ​മെ​ന്നും ക​ഴി​യു​മെ​ങ്കി​ൽ ഒ​രു ഹി​മാ​ല​യ​ൻ പ​ര്യ​ട​ന​മു​ൾ െപ്പ​ടെ ക​ഴി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. 

Tags:    
News Summary - This song is sung by dancing and teaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.