ഇന്ത്യൻ തെരഞ്ഞെടുപ്പിെൻറ അടിസ്ഥാനശില തദ്ദേശ തെരഞ്ഞെടുപ്പാണ്. ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം മുതൽ നിയന്ത്രിക്കുന്നത് ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ തുടങ്ങിയവയിൽനിന്നു തുടങ്ങി കേന്ദ്ര സർക്കാറിൽ വരെ എത്തിനിൽക്കുന്ന ഭരണനിയന്ത്രണ സംവിധാനമാണ്. കേരളത്തിൽ 941 ഗ്രാമപഞ്ചായത്തുകളിലേക്കും 14 ജില്ല പഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 87 മുനിസിപ്പാലിറ്റികളിലേക്കും ആറു കോർപറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. പാർലമെൻറ്, നിയമസഭ അംഗങ്ങളെക്കാൾ ഉത്തരവാദിത്തവും കഠിനജോലിയുമാണ് ഒരു വാർഡ് മെംബർക്കുള്ളത്. ജനപ്രതിനിധികളിൽ ഏറ്റവും തിരക്കുള്ളവരാണ് പഞ്ചായത്ത് മെംബർമാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നു ലഭിക്കേണ്ട ഏതൊരും രേഖയിലും മെംബർമാരുടെ ഇടപെടൽ അനിവാര്യമായി വന്നിരിക്കുന്ന കാലമാണ് ഇപ്പോൾ. റോഡും തോടും ഉണ്ടാക്കുകയോ റിപ്പയർ ചെയ്യുകയോ തെരുവുവിളക്കുകൾ സ്ഥാപിക്കുകയോ മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളുടെ ജോലി എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ട്.
യുവാക്കൾക്ക് കൂടുതൽ വിജയസാധ്യത കാണുകയും അതുപ്രകാരം രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സീറ്റുകൾ അനുവദിച്ചു നൽകുകയും ചെയ്തത് ഈ തെരഞ്ഞെടുപ്പിെൻറ പ്രത്യേകതയാണ്. പാർട്ടിയോ ജാതിയോ സംഘടനയോ നോക്കിയല്ല വാർഡ് മെംബർമാരെ തെരഞ്ഞെടുക്കുന്നത്. കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയങ്ങൾ, നിപ, കോവിഡ് തുടങ്ങിയ ദുരന്തമുഖങ്ങളിൽ വാർഡ് മെംബർമാർ നടത്തിയ അധികപ്രവർത്തനങ്ങൾ കേരളത്തിനു മാത്രമല്ല ഇന്ത്യയാകെ മാതൃകയായിരുന്നു. താമസ സൗകര്യങ്ങളൊരുക്കുന്നതിലും സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിലും മെംബർമാർ നടത്തിയ സേവനം മറക്കാൻ കഴിയില്ല. ഇടതുപക്ഷം കൂടുതൽ ജാഗ്രതയോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിദ്യാർഥികൾക്കും യുവാക്കൾക്കും താഴ്ന്ന ജാതിക്കാർക്കും കൂടുതൽ സീറ്റ് നൽകി സി.പി.എം മറ്റു പാർട്ടികളെക്കാൾ ഒരു സ്റ്റെപ്പ് കൂടി മുന്നോട്ട് നടന്നുകയറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇനി യുവത്വം നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.