റിയാദ്: മാനവികമൂല്യങ്ങൾക്ക് തെല്ലും വിലകൽപിക്കാതെ ഫലസ്തീൻ ജനതക്ക് മേൽ അധിനിവേശം തുടരുന്ന ഇസ്രായേലിനെതിരെ ഫലസ്തീൻ ജനതയോടൊപ്പം നിൽക്കാനേ നീതിബോധമുള്ളവർക്ക് സാധിക്കുകയുള്ളൂവെന്ന് എഴുത്തുകാരൻ സുഫ്യാൻ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. റിയാദ് ക്രിയേറ്റിവ് ഫോറം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാധാരണക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും മേൽ കൊടും ക്രൂരതകൾ അടിച്ചേൽപിച്ചുകൊണ്ട് പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന ക്രൂരത അതിന്റെ ഏറ്റവും ഭീകരമായ നിലയിലേക്ക് മാറിയതിന്റെ നോവുന്ന കാഴ്ചകളാണ് ഗസ്സയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്നും ദുരിതപർവം പേറിക്കൊണ്ടിരിക്കുന്ന ഫലസ്തീൻജനതക്ക് നീതി എക്കാലവും അന്യമായിരുന്നു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് സ്വതന്ത്ര ഫലസ്തീൻ എന്ന ശാശ്വത പരിഹാരത്തിലേക്ക് എത്തിച്ചേരാൻ ലോകരാഷ്ട്രങ്ങൾ തയാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബത്ഹ അസൽ ഹിന്ദ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ആർ.ഐ.സി.സി കൺവീനർ എൻജി. ഉമർ ശരീഫ് മോഡറേറ്ററായിരുന്നു. റഹ്മത്ത് ഇലാഹി നദ്വി (തനിമ), സഹൽ ഹാദി (ഇന്ത്യൻ ഇസ്ലാഹി സെൻറർ), ഷാഫി തുവ്വൂർ (സമസ്ത ഇസ്ലാമിക് സെൻറർ), ഉമർ ഫാറൂഖ് മദനി (സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെൻറർ), അബ്ദുല്ല അൽ ഹികമി (ആർ.ഐ.സി.സി), അബ്ദുറഊഫ് സ്വലാഹി (ചെയർമാൻ, ക്രിയേറ്റിവ് ഫോറം) തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സി ജനറൽ കൺവീനർ ജഅഫർ പൊന്നാനി ആമുഖ ഭാഷണം നിർവഹിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, കൺവീനർ മൊയ്തു അരൂർ, ആഷിക് മണ്ണാർക്കാട് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു. ക്രിയേറ്റിവ് ഫോറം കൺവീനർ ഷൈജൽ വയനാട് നന്ദിയും പറഞ്ഞു. അഫീഫ് തിരൂരങ്ങാടി, അക്ബർ അലി, ബഷീർ മഞ്ചേരി, അനീസ് എടവണ്ണ, റിയാസ് ചൂരിയോട്, ശബാബ് കാളികാവ്, അബ്ദുസ്സലാം കൊളപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.