റിയാദ്: ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ആധാരമാക്കി കെ.ബി. അജയ് കുമാർ രചിച്ച് ജോബ് മഠത്തിൽ സംവിധാനം ചെയ്ത കക്കുകളിയെന്ന നാടകത്തിനെതിരെയുള്ള കെ.സി.ബി.സിയുടെ നീക്കം മലയാളിയുടെ സാംസ്കാരികബോധത്തോടുള്ള വെല്ലുവിളിയും ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണിയുമാണെന്ന് റിയാദിലെ ‘ചില്ല’ അഭിപ്രായപ്പെട്ടു.
സാംസ്കാരികപ്രവർത്തനങ്ങൾക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരായുള്ള ഭീഷണികളെ എല്ലാ മലയാളികളും ജനാധിപത്യപരമായി ചെറുത്തുതോൽപിക്കണമെന്നും നാടകം കൂടുതൽ വേദികളിൽ അരങ്ങേറാനുള്ള സാഹചര്യം ഒരുക്കണമെന്നും ചില്ലയുടെ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.