ദമ്മാം: നാട്ടുകൂട്ടം സംഘടിപ്പിച്ച തൃശൂർ നിവാസികൾ പ്രാദേശിക നാമങ്ങളിൽ ടീമുകളായി മത്സരിച്ച നാലാമത് ക്രിക്കറ്റ് ലീഗിൽ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സ് മൂന്നാമതും ജേതാക്കളായി. ഫൈനൽ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സിനെ തോൽപിച്ചത്. സെമിയിൽ യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോടിനെ കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സും ഗൾഫ് റോക്ക് സ്മാഷേഴ്സിനെ തൃശൂർ സൂപ്പർ സ്ട്രൈക്കേഴ്സും പരാജയപ്പെടുത്തി.
രണ്ടു ദിവസങ്ങളിലായി ദമ്മാം ഗുക്ക സ്റ്റേഡിയത്തിലാണ് രാത്രിയും പകലുമായി ജെൻട്രി മെമ്മോറിയൽ തൃശൂർ നാട്ടുകൂട്ടം പ്രീമിയർ ലീഗ് നടന്നത്. ടൂർണമെൻറ് ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ഇല്യാസ് കൈപ്പമംഗലം, ടൈസൺ ഇല്ലിക്കൽ, ജാസിം നാസർ എന്നിവർ സംസാരിച്ചു. ടൂർണമെൻറിൽ മികച്ച കളിക്കാരനായി കൊടുങ്ങല്ലൂർ നൈറ്റ് റൈഡേഴ്സിലെ കൃഷ്ണദാസും ബെസ്റ്റ് ബൗളറായി രാഹുൽ ബാബു, ബെസ്റ്റ് ബാറ്റ്സ്മാനായി കൃഷ്ണദാസ് എന്നിവരും ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി അനീഷ് മുഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു.
യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് ഫെയർ പ്ലേ ടീമിനുള്ള അവാർഡും നേടി. ജേതാക്കൾക്കുള്ള അവാർഡുകൾ ടൈസൺ ഫ്ലീറ്റ് ലൈൻ, ജാസിം ഈസ്റ്റേൺ ഡേറ്റ്സ്, താജു അയ്യാരിൽ, വിബിൻ ഭാസ്കർ, സോണി തരകൻ, വിജോ വിൻസെൻറ്, സാദിഖ് അയ്യാലിൽ, റഫീഖ് വടക്കഞ്ചേരി, കൃഷ്ണദാസ്, ജിയോ ലൂയിസ്, ഫൈസൽ അബൂബക്കർ, ഷൈൻ രാജ്, മുഹമ്മദ് റാഫി, സജീവ് എന്നിവർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.