ജിദ്ദ: പൊള്ളും ചൂടിൽ തണലും തണുപ്പും തേടുന്നവർക്ക് ആശ്വാസത്തുരുത്താണ് ജിദ്ദ നഗരത ്തിന് പുറത്തുള്ള അൽ ഖവാർ താഴ്വാരം. മരുഭൂമിയുടെ മുഴുഭാവങ്ങളുമായി പടർന്നുകിട ക്കുന്ന പർവത നിരകൾക്കിടയിൽ സ്വപ്നതുല്യമായ നീലജലാശയവും അതിനടുത്ത് മാവും പ്ല ാവും പുളിയും കരിമ്പും കാരക്കമരങ്ങളും ചേർന്ന കൃഷിഭൂമിയും. കത്തുന്ന സൂര്യെൻറ കണ്ണുകളിൽ നിന്ന് അഗ്നി വർഷിക്കുന്ന നേരങ്ങളിൽപോലും ‘ഇവിടത്തെ കാറ്റാണ് കാറ്റ്’ എന്ന് നമ്മൾ പാടിപ്പോവും. അൽ ഖവാറിലെ കവിഞ്ഞൊഴുകുന്ന തടയണയിൽ തട്ടി വരുന്ന കാറ്റായതിനാൽ മരുഭൂമിയിലെ കുളിർതെന്നലായി നമുക്കിതനുഭവപ്പെടും.
ജിദ്ദയിൽനിന്ന് 126 കിലോമീറ്റർ അകലെയാണ് പ്രദേശം. നഗരം വിട്ടാൽ അൽഖവാറിലേക്കുള്ള വഴികൾ തന്നെ വ്യത്യസ്തമായ അനുഭവമാണ്. ഉരുളൻ പാറകൾ അടുക്കിവെച്ച മലമടക്കുകൾക്കിടയിലൂടെയുള്ള യാത്ര. മലനിരകൾ കയറിയിറങ്ങുന്ന വിജനപാതകൾ. ഖുലൈസ് വഴിയും അസ്ഫാൻ വഴിയും ഇവിടെയെത്താം.
അപ്രതീക്ഷിതമായ കയറ്റിറക്കങ്ങളുള്ളതിനാൽ ഡ്രൈവിങ്ങിൽ സൂക്ഷ്മത വേണം. പാതകൾ പേക്ഷ രാജവീഥിക്ക് തുല്യം. ടൂറിസം മേഖലയിൽ വളർന്നുവരുന്ന സൗദി അറേബ്യക്ക് ഇൗ പ്രദേശങ്ങളിൽ സ്വപ്ന പദ്ധതികളുണ്ട്. അത്രയൊന്നും ജനസാന്ദ്രമല്ലിവിടം. 13 ഒാളം കൊച്ചുഗ്രാമങ്ങളാണ് മേഖലയിൽ. പട്ടണങ്ങൾ അടുത്തൊന്നുമില്ല. മഴവെള്ളം സംഭരിക്കാൻ സർക്കാർ നിർമിച്ച തടയണയും അതിന് ചുവട്ടിൽ രൂപപ്പെട്ട തടാകവുമാണിവിടത്തെ മുഖ്യ ആകർഷണം. ഇതിനോടനുബന്ധിച്ച് േതാട്ടങ്ങളും ആട്, കോഴി, താറാവ് വളർത്തലുമൊക്കെയായി ഹരിതാഭമായ കൃഷിയിടവുമുണ്ട്. കാരക്ക മരങ്ങൾക്കൊപ്പം പലയിനം മാവുകൾ, പ്ലാവ്, വാഴത്തോട്ടം, പുളിമരം, പപ്പായ, മുരിങ്ങാമരങ്ങൾ, അപൂർവ സുഗന്ധദ്രവ്യങ്ങളുള്ള ചെടികൾ, പച്ചക്കറിത്തോട്ടം എന്നിവയുള്ളതിനാൽ മലയാളികൾക്ക് ഗൃഹാതുര ഒാർമകൾ സമ്മാനിക്കുന്നിടമാണിത്. ജിദ്ദക്ക് പുറത്ത് ഖുലൈസ് പ്രദേശം പൊതുവേ കാർഷിക മേഖലയായാണ് അറിയപ്പെടുന്നത്. അതിെൻറ ഭാഗമാണ് അൽഖവാർ. ഇൗ മേഖലയിൽനിന്ന് വരുന്ന കാർഷികോൽപന്നങ്ങൾക്ക് സ്വദേശികൾക്കിടയിൽ വലിയ മതിപ്പാണ്.
മാമ്പഴ വൈവിധ്യം, കൂറ്റൻ കുലകളുള്ള കുഞ്ഞൻ വാഴകൾ, തടിച്ചുരുണ്ട പഴഞ്ചക്ക (വരിക്കച്ചക്ക), അറേബ്യൻ സുലൈമാനിയിൽ ഉപയോഗിക്കുന്ന അപൂർവതരം ഇലകൾ എന്നിവയെല്ലാം ഇവിടെ രുചിച്ചറിയാം. തടാകമുള്ളതിനാൽ ജലം സുലഭം. മരുഭൂമിയുടെ കൊടുംചൂടിെനാപ്പം ജലസമൃദ്ധിയും ചേരുന്നതോടെ കൃഷി അതിെൻറ എല്ലാ തുടിപ്പും പ്രകടമാക്കുകയാണിവിടെ. തടാകത്തിലിറങ്ങുന്നത് അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും നിലം പറ്റിഒഴുകിവരുന്ന നീരുറവകളിൽ തണുപ്പിനോട് ചേർന്ന് നീരടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.