ജിദ്ദ: ടൂറിസം വ്യവസായം സൗദിയിലെ തന്ത്രപ്രധാന മേഖലയായി മാറിയതായി സൗദി ടൂറിസം പുരാ വസ്തു അതോറിറ്റി മേധാവി അഹ്മദ് ബിൻ ഉഖൈൽ അൽഖത്തീബ് പറഞ്ഞു. ലണ്ടനിൽ വേൾഡ് ടൂറി സം ഒാർഗനൈസേഷെൻറ മന്ത്രിതല ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2030 ലക്ഷ്യമിട്ട് സൗദിയിൽ ടൂറിസം മേഖലയിൽ വൻ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കയാണ്. വേൾഡ് ടൂറിസം മേഖലയിൽ മുൻവർഷത്തേക്കാൾ 3.9 ശതമാനം വർധനവുണ്ടായി. ലോകതലത്തിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതായും അദ്ദേഹം പറഞ്ഞു.
പരസ്പര ബന്ധങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ടൂറിസം മേഖലക്കും വലിയ വളർച്ചയുണ്ടായിട്ടുണ്ട്. ടൂറിസം രംഗത്ത് നിക്ഷേപത്തിന് അവസരമൊരുക്കി വിവിധ പദ്ധതികളാണ് സൗദി അറേബ്യ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. വർഷത്തിൽ 100 ദശലക്ഷം ടൂറിസ്റ്റുകളെയാണ് ലക്ഷ്യമിടുന്നത്. 2030ഒാടെ തൊഴിലവസരങ്ങൾ 10 ലക്ഷമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തിെൻറയും ഗ്രാമ മേഖലകളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള ടൂറിസം വികസനമാണ് നടപ്പാക്കുന്നത്.
സൗദിയിലെ 80 ശതമാനമാളുകൾ പട്ടണങ്ങളിലാണ് താമസിക്കുന്നത്. അതിനാൽ, ഗ്രാമ മേഖലകളെ സാമൂഹികപരവും സാമ്പത്തികവുമായി വിവിധ പദ്ധതികളിലൂടെ ഉയർത്തിക്കൊണ്ടുവരാൻ ശ്രദ്ധിച്ചുവരുന്നുണ്ട്. റൂറൽ ഏരിയകൾ ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. 10,000ത്തോളം ചരിത്ര, പുരാവസ്തു സ്ഥലങ്ങൾ സൗദിയിലുണ്ട്. അൽഉലാ, അൽഅഹ്സ പോലുള്ള സ്ഥലങ്ങൾ യുെനസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2020ൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ടൂറിസം പ്രധാന വിഷയമായി ചർച്ച ചെയ്യുമെന്നും ടൂറിസം വകുപ്പ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.