അബഹ: ഖമീസ് മുശൈത്ത് സിറ്റി സെൻററിലെ പ്രശസ്തമായ ഹവാഷി പള്ളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശൈഖ് സഈദ് ബിൻ അബ്ദുൽ അസീസ് ബിൻ മുശൈത്ത് മസ്ജിദ് പുതുക്കിപ്പണിത ശേഷം വിശ്വാസികൾക്ക് തുറന്നുകൊടുത്തു. ഇവിടെ സേവനം ചെയ്തിരുന്ന ശൈഖ് ഹവാഷിയുടെ പ്രാർഥന രീതികൾ ഏറെ പ്രശസ്തമായിരുന്നു. വളരെ സുദീർഘമായ നമസ്കാരവും റമദാനിലെ രാത്രിയിൽ മുഴുവൻ നീളുന്ന പ്രാർഥനയും നമസ്കാരവും മൂന്ന് ദിവസം കൊണ്ട് ഖുർആൻ മുഴുവൻ പാരായണം ചെയ്തിരുന്നതുമെല്ലാം പരിസരപ്രദേശങ്ങളിൽനിന്നും ദൂരദിക്കുകളിൽനിന്നുമുള്ള നിരവധി വിശ്വാസികളെ ഈ പള്ളിയിലേക്ക് എത്താൻ പ്രേരിപ്പിച്ചിരുന്നു.
മസ്ജിദ് നവീകരണ പ്രവർത്തനം നടക്കുന്നതിനിടെ മദീനയിൽവെച്ച് ഇദ്ദേഹം മരണപ്പെട്ടിരുന്നു. നവീകരണത്തിനുശേഷം വീണ്ടും തുറന്ന പള്ളിയിൽ വിശ്വാസികളുടെ തിരക്ക് ഇപ്പോഴും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.