റിയാദ്: അതിർത്തികൾ തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വേഗത്തിൽ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് സൗദി-ഖത്തർ ബിസിനസ് കൗൺസിൽ. ഇരു രാജ്യങ്ങളും വ്യാപാരം പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗൾഫ് മേഖലക്ക് പൊതുവേയും ഗുണം ചെയ്യും.
700 കോടിയിലേറെ റിയാലിെൻറ കച്ചവടമാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനം ഉണ്ടായിരുന്നത്. ഉപരോധം പിൻവലിക്കാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും ജി.സി.സി ഉച്ചകോടി തീരുമാനമെടുത്തതോടെ ഖത്തറുമായുള്ള വ്യോമ, കര, സമുദ്ര അതിർത്തികൾ സൗദി തുറന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം വേഗത്തിൽ തുടങ്ങാനുള്ള നീക്കം. ഇതിനായി സൗദി-ഖത്തർ ബിസിനസ് കൗൺസിൽ സജീവമാക്കും.
ഇരു രാജ്യങ്ങളും വ്യാപാരം പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗൾഫ് മേഖലക്കും ഗുണം ചെയ്യും. 2017 ജൂണിൽ ബന്ധം അവസാനിപ്പിക്കുേമ്പാൾ സൗദി-ഖത്തർ വ്യാപാരം 700 കോടിയിലേറെ റിയാലായിരുന്നു. ഇതിൽ 85 ശതമാനവും ഖത്തറിലേക്കുള്ള സൗദി കയറ്റുമതിയാണ്. അനുരഞ്ജന തീരുമാനം ഗൾഫ് ഐക്യം ശക്തിപ്പെടുത്തും.
ഖത്തറിലേയും സൗദിയിലേയും വ്യാപാരികൾക്കും നിക്ഷേപകർക്കും പുതിയ നീക്കങ്ങൾ ഗുണമാകും. സൗദിക്കും ഖത്തറിനുമിടയിലെ വ്യാപാരത്തിെൻറ മുഖ്യപാത സൽവ അതിർത്തിയാണ്. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സ വഴിയാണ് ഇവിടേക്കുള്ള പ്രധാന മാർഗം. പെട്രോകെമിക്കൽസ് ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്, നിർമാണ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, കന്നുകാലികൾ എന്നിവയടക്കം എല്ലാവിധ ഉൽപന്നങ്ങളും സൗദിയിൽനിന്ന് ഖത്തർ ഇറക്കുമതി ചെയ്തിരുന്നു. തിരിച്ചും വ്യാപാരമുണ്ടായി.
സൽവ അതിർത്തി വഴി പ്രതിവർഷം മൂന്നര ലക്ഷം ചരക്കു വാഹനങ്ങളാണ് ഉപരോധത്തിനു മുമ്പ് കടന്നുപോയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.