റി​യാ​ദി​ൽ സ​മാ​പി​ച്ച ഉ​ന്ന​ത​ത​ല സം​യു​ക്ത സ​മി​തി യോ​ഗ​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും

ചൈ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി ലി ​ഖി​യാ​ങ്ങും

വ്യാ​പാ​ര പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ന്നു; സൗ​ദി-​ചൈ​ന സം​യു​ക്ത വ്യാ​പാ​രം 4,800 കോ​ടി ഡോ​ള​ർ ക​വി​ഞ്ഞു

റി​യാ​ദ്​: ചൈ​ന മി​ഡി​ലീ​സ്റ്റി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​യ സൗ​ദി അ​റേ​ബ്യ​യു​മാ​യി ന​ട​ത്തി​യ​ത്​ 4,800 കോ​ടി ഡോ​ള​റി​​ന്റെ വ്യാ​പാ​രം. വ്യാ​പാ​ര​ത്തി​ൽ മാ​ത്ര​മ​ല്ല സാ​മ്പ​ത്തി​ക, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ളു​ടെ​യും മൂ​ല്യം കു​തി​ച്ചു​യ​ർ​ന്ന​തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം പ്ര​ശം​സി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ ആ​ദ്യ​ത്തെ വ്യാ​പാ​ര പ​ങ്കാ​ളി​യാ​ണ് ചൈ​ന.

2024 ജൂ​ൺ വ​രെ ന​ട​ന്ന വ്യാ​പാ​ര വി​നി​മ​യ​ത്തി​​ന്റെ അ​ള​വാ​ണ്​ 4,800 കോ​ടി ഡോ​ള​ർ. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ക​യ​റ്റു​മ​തി ഇ​റ​ക്കു​മ​തി വ്യാ​പാ​ര​ത്തി​​ലൂ​ടെ​യാ​ണ്​ ഇ​തു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്​​ച റി​യാ​ദി​ൽ സ​മാ​പി​ച്ച സൗ​ദി-​ചൈ​നീ​സ് ഉ​ന്ന​ത​ത​ല സം​യു​ക്ത സ​മി​തി​യു​ടെ നാ​ലാ​മ​ത് യോ​ഗ​ത്തി​ന്റെ അ​ന്തി​മ പ്ര​സ്താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​​നും സം​യു​ക്ത സ​മി​തി​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​നു​മാ​യി ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ഖി​യാ​ങ് ബു​ധ​നാ​ഴ്ച റി​യാ​ദി​ലെ​ത്തി​യി​രു​ന്നു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​മ​ഗ്ര​വും ത​ന്ത്ര​പ​ര​വു​മാ​യ പ​ങ്കാ​ളി​ത്ത ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്തു.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ആ​ശ​യ​ങ്ങ​ൾ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ലെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്നി​വ കൈ​മാ​റി.

സാ​മ്പ​ത്തി​ക, വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധ​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തെ ഇ​രു​പ​ക്ഷ​വും പ്ര​ശം​സി​ച്ചു. സം​യു​ക്ത​സ​മി​തി യോ​ഗ​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും ചൈ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി​യും ഇ​രു​പ​ക്ഷ​ത്തെ​യും അ​ധ്യ​ക്ഷ​ന്മാ​രാ​യി.

രാ​ഷ്ട്രീ​യം, സു​ര​ക്ഷ, സൈ​നി​കം, ഊ​ർ​ജം, വ്യാ​പാ​രം, നി​ക്ഷേ​പം, ധ​ന​കാ​ര്യം, ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, സം​സ്കാ​രം, വി​നോ​ദ​സ​ഞ്ചാ​രം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു. യോ​ഗം മി​നി​റ്റ്സി​ൽ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ലി ​ഖി​യാ​ങ്ങും ഒ​പ്പു​വെ​ച്ചു.

സ​മ​ഗ്ര​വും ത​ന്ത്ര​പ​ര​വു​മാ​യ പ​ങ്കാ​ളി​ത്ത ഉ​ട​മ്പ​ടി​യും ഉ​ന്ന​ത​ത​ല സം​യു​ക്ത​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ക​രാ​റും ഒ​പ്പു​വെ​ച്ച​തി​നു​​ശേ​ഷം സൗ​ദി​യും ചൈ​ന​യും ത​മ്മി​ലു​ള്ള ബ​ന്ധം ഗു​ണ​പ​ര​മാ​യ വ​ലി​യ മാ​റ്റ​ത്തി​നാ​ണ്​ സാ​ക്ഷ്യം വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളും മാ​റി​മാ​റി അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു. 2019ലെ ​കി​രീ​ടാ​വ​കാ​ശി​യു​ടെ ബെ​യ്ജി​ങ്​ സ​ന്ദ​ർ​ശ​നം ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. ഈ ​സ​മ​യ​ത്ത് മൂ​ന്നാ​മ​ത്​ സം​യു​ക്തി​സ​മി​തി യോ​ഗം ന​ട​ന്നി​രു​ന്നു.

‘സൗ​ദി വി​ഷ​ൻ 2030’നും ‘​ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ്’ ഇ​നി​ഷ്യേ​റ്റി​വി​നും ഇ​ട​യി​ലു​ള്ള വി​ന്യാ​സ​വും സം​യോ​ജ​ന​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ​മേ​ഖ​ല​ക​ളി​ൽ ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നും സൗ​ദി, ചൈ​നീ​സ് സ​ർ​ക്കാ​റു​ക​ൾ വ​ലി​യ പ്ര​ധാ​ന്യ​മാ​ണ്​ ന​ൽ​കു​ന്ന​ത്.

സൗ​ദി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ചൈ​ന. 2022-ൽ 150 ​കോ​ടി ഡോ​ള​റി​നെ അ​പേ​ക്ഷി​ച്ച് 2023-ൽ 1,680 ​കോ​ടി ഡോ​ള​റാ​യി നി​ക്ഷേ​പം ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം ചൈ​ന​യി​ലെ സൗ​ദി നി​ക്ഷേ​പ​ത്തി​​ന്റെ മൂ​ല്യം 7,500 കോ​ടി റി​യാ​ലി​ലെ​ത്തി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യ വി​കാ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചു. സൗ​ദി വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ചൈ​നീ​സ് ഭാ​ഷ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ന​ട​പ്പു​വ​ർ​ഷം ചൈ​നീ​സ് ഭാ​ഷ പ​ഠി​പ്പി​ക്കാ​ൻ 171 ചൈ​നീ​സ് അ​ധ്യാ​പ​ക​രെ റി​ക്രൂ​ട്ട്​​ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​വ​ർ​ഷം ചൈ​ന​യി​ൽ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി സൗ​ദി അ​റേ​ബ്യ​യെ അം​ഗീ​ക​രി​ച്ച​തി​ന് ശേ​ഷം ടൂ​റി​സം മേ​ഖ​ല​യി​ൽ ഗു​ണ​പ​ര​മാ​യ പു​രോ​ഗ​തി​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. 2030-ഓ​ടെ 50 ല​ക്ഷ​ത്തി​ല​ധി​കം ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് സൗ​ദി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Trade partnership is strengthening- Saudi-China joint trade crosses 4,800 crore dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.