മക്ക: മക്കയിലെത്തുന്ന ഹാജിമാർക്ക് ആവശ്യമായ സേവനം ചെയ്യുന്നതിന് ഈ വർഷവും രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) വളന്റിയർമാർ വിവിധ ഏരിയകളിൽ 24 മണിക്കൂറും പ്രവർത്തന സജ്ജരായി ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. മക്ക എച്ച്.വി.സിക്ക് കീഴിൽ കഴിഞ്ഞ ദിവസം അസീസിയയിൽ വളണ്ടിയർമാർക്ക് സേവന പരിശീലനം നൽകി. വിവിധ ഭാഷകളിൽ നൈപുണ്യമുള്ള നൂറോളം പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കും.
മുഹമ്മദ് ഹനീഫ അമാനി കുമ്പനോർ നേതൃത്വം നൽകി. ആർ.എസ്.സി ചെയർമാൻ ശംസുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. മക്ക ഐ.സി.എഫ് പ്രസിഡന്റ് ഷാഫി ബാഖവി മിനടത്തൂർ ഉദ്ഘാടനം ചെയ്തു. ഡോ. താഹിർ മുഹമ്മദ്, ഡോ. റസാക്ക് എന്നിവർ സംസാരിച്ചു. അബൂബക്കർ കണ്ണൂർ, സൈദലവി സഖാഫി, റശീദ് അസ്ഹരി, ജമാൽ മുക്കം, ശിഹാബ് കുറുകത്താണി, അനസ് മുബാറക് എന്നിവർ സംബന്ധിച്ചു. കബീർ ചൊവ്വ സ്വാഗതവും അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.