ദമ്മാം: നാലു വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിച്ചപ്പോൾ ഇന്ത്യയും സൗദിയും ഒപ്പു വെച്ച നയതന്ത്ര മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തമായി. അതിപ്രധാന പ്രതിരോധ മേഖലകളിൽ സംയുക്ത സമിതി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സൗദിയിലെ കിങ് ഫഹദ് നേവൽ അക്കാദമിയിൽ നിന്നുള്ള 55 കാഡറ്റുകൾ പരിശീലനത്തിനായി കൊച്ചിയിൽ വ്യോമസേന ആസ്ഥാനത്തെത്തി. 55 ട്രെയിനികളും അഞ്ച് ഇൻസ്ട്രക്ഷണൽ സ്റ്റാഫും ഉൾപ്പെടുന്ന സൗദി സംഘം കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. 24 ദിവസത്തെ പരിശീലനമാണ് ഇവർക്ക് വേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ദക്ഷിണമേഖല നാവിക കമാൻഡർ അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിലുള്ള സംയുക്ത പരിശീലനം രാജ്യങ്ങളുടെ പരസ്പര സഹകരണത്തിലെ മികച്ച മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ നിന്നെത്തിയ സംഘത്തിന് കൊച്ചിയിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഐ.എൻ.എസ് ടിയർ, ഐ.എൻ.എസ് സുജാത തുടങ്ങിയ കപ്പലുകളിലെ പരിശീലനത്തിന് ശേഷം പ്രധാന പരിശീലന കപ്പലായ ഐ.എൻ.എസ് സുദർശനയിൽ ഇവരെ നിയോഗിക്കും. അതേസമയം കഴിഞ്ഞ ദിവസം സൗദി തീരത്ത് എത്തിയ ഐ.എൻ.എസ് തർക്കാഷ്, ഐ.എൻ.എസ് സുഭദ്ര എന്നീ കപ്പലുകൾ ജുബൈൽ നാവിക അക്കാദമിയിലെ സൈനികരുമായി പരിശീലനം നടത്തി.
ഇത്തവണ നേവൽ ബേസ് വിമാനങ്ങളും പരിശീലനത്തിൽ പങ്കെടുത്തിരുന്നു. 2021ൽ ആരംഭിച്ച സംയുക്ത പരിശീലന പദ്ധതിയായ അൽ മൊഹദ് അൽഹിന്ദിയുടെ രണ്ടാം പതിപ്പാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. 'ഇത് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ദൃഢമാകുന്നതിന്റെ തെളിവുകളാണെന്ന് ഇന്ത്യൻ എംസ്സി ഡീൻസ് അറ്റാഷെ കേണൽ ജി. എസ്. ഗ്രിവാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.