ദമ്മാം: പ്രശസ്ത സിനിമ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കി 'തേനും വയമ്പും' എന്ന പേരിൽ സംഗീതാർച്ചന സംഘടിപ്പിച്ചു. ട്രിപ വനിത വിഭാഗം നേതൃത്വം വഹിച്ച സംഗീത സായാഹ്നം പ്രസിഡന്റ് നിമ്മി സുരേഷ്, ജനറൽ സെക്രട്ടറി സന അബ്ദുസലാം, ട്രഷറർ ദേവി രഞ്ചു, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ലെനിൻ എം. കുറുപ്പ്, ജനറൽ സെക്രട്ടറി രഞ്ചു രാജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. വനിത വിഭാഗം ജോയന്റ് ട്രഷറർ രാജി അരുൺ അവതാരകയായി. ലെനിൻ കുറുപ്പ്, മണ്ണറ സുരേഷ്, രഞ്ജിത് കുമാർ, രാജേഷ് നായർ, സുരേഷ് ബാബു, അശോക് കുമാർ, അരുൺ നായർ, നിമ്മി സുരേഷ്, ജാഹ്നവി രാകേഷ്, രാജി അശോക്, സരിത റോബിൻസൺ, അനില ദീപു, ഋഷികേശ്, സിദ്ധാർഥ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആൽവിൻ ദീപു ഡ്രംസിൽ മനോഹരമായി പശ്ചാത്തല സംഗീതമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.