ജിദ്ദ: തൃത്താല പ്രവാസി കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തൃത്താല മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവാസികളെ ഉൾപ്പെടുത്തി 2011ലാണ് തൃത്താല പ്രവാസി കൂട്ടായ്മ പിറവി കൊണ്ടത്. മണ്ഡലം കേന്ദ്രീകരിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വിവിധ സഹായം ചെയ്യാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂട്ടായ്മയുടെ തെരഞ്ഞെടുപ്പ് യോഗം പാലക്കാട് ജില്ല കൂട്ടായ്മ പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
aqകൂട്ടായ്മയുടെ സ്ഥാപകനായ മുജീബ് തൃത്താല അധ്യക്ഷത വഹിച്ചു. നാട്ടിൽ നിന്നെത്തിയ .മാടപ്പാട്ട് സൈദാലിപ്പുവും സക്കീർ കള്ളിവളപ്പിൽ, മുജീബ് മൂത്തേടത്ത്, യൂനുസ് തൃത്താല, മുസ്തഫ (മുത്തു), കുഞ്ഞിമുഹമ്മദ് ആറങ്ങോട്ട്കര, നൗഷാദ് മേഴത്തൂർ എന്നിവരും ആശംസ നേർന്നു. തെരഞ്ഞെടുപ്പ് നിയന്ത്രണത്തിന് സ്ഥാപക നേതാവ് മുസ്തഫ തുറക്കൽ നേതൃത്വം നൽകി. മുസ്തഫ ആറങ്ങോട്ട്കര, മുഹമ്മദ് ഫയാസ് തുറക്കൽ, അനീഷ് റഹ്മാൻ, ഷഫീഖ്, മുസ്തഫ മുടപ്പക്കാട് തുടങ്ങിയവർ സംബന്ധിച്ചു. റസാഖ് മൂളിപ്പറമ്പ് സ്വാഗതവും വി.വി. ബഷീർ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സൈദലവി (ബാവ) ആറങ്ങോട്ടുകര (പ്രസി.), വി.വി. ബഷീർ (ജന. സെക്ര.), മജീദ് മാടപ്പാട്ട് (ജോയി. സെക്ര.), ആസിഫ്ഖാൻ കരുവാംപടി (ട്രഷ), സഹീർ അനസ് (ഫിനാൻസ് കൺട്രോളർ), മുസ്തഫ തുറക്കൽ, വി.പി. മുഹ്യിദ്ദീൻ (കുഞ്ഞാപ്പ), മുജീബ് തൃത്താല, മുജീബ് മൂത്തേടത്ത് (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.