തുർക്കിയ വിദേശ കാര്യ മന്ത്രി മേവ്ലൂത് കാവ് സോഗ്ലു ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ട സൗദി സന്നദ്ധ സംഘ പ്രതിനിധികൾക്കൊപ്പം

ഭൂകമ്പ ദുരന്തം; സൗദി സന്നദ്ധ സംഘവുമായി കൂടിക്കാഴ്ച നടത്തി തുർക്കിയ വിദേശകാര്യ മന്ത്രി

റിയാദ്: തുർക്കിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സൗദി സന്നദ്ധ സംഘത്തി​െൻറ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ദുരന്തം തകർത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള സൗദി സിവിൽ ഡിഫൻസി​െൻറ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങുകയാണ്. ഇതിനിടെ ഹാതെ പ്രവിശ്യയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേർപ്പെട്ട കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററി​െൻറയും (കെ.എസ്. റീലീഫ്) സൗദി റെഡ് ക്രസൻറി​െൻറയും പ്രതിനിധി സംഘവുമായി തുർക്കിയ വിദേശകാര്യ മന്ത്രി മേവ്ലൂത് കാവ്സൊഗ്ലു കൂടിക്കാഴ്ച നടത്തി.

ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സൗദി സന്നദ്ധ സംഘങ്ങളുടെ ശ്രമങ്ങളെ തുർക്കിയ മന്ത്രി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തി​െൻറ ആഴം ഉൾക്കൊള്ളുന്നതാണ് സൗദിയുടെ ഭാഗത്തുനിന്നുള്ള അടിയന്തര സഹായങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം നന്ദി പറഞ്ഞു.


ഭൂകമ്പത്തി​െൻറ ഇരകളോടുള്ള അഗാധമായ അനുശോചനവവും തുർക്കിയ ജനതയോടുള്ള സൗദി അറേബ്യയുടെ സ്നേഹവും ഐക്യദാർഢ്യവും പ്രതിനിധി സംഘം വിദേശകാര്യ മന്ത്രിയെ അറിയിച്ചു. ഭൂകമ്പത്തി​െൻറ ആഘാതങ്ങളെ അതിജീവിക്കുന്നതിനുതകുന്ന എല്ലാവിധ മാനുഷിക സഹായവും ദുരിതബാധിതർക്കുള്ള ദുരിതാശ്വാസ സഹായവും സൗദി തുടരുമെന്നും സംഘത്തലവൻ പറഞ്ഞു. ഇതിനിടെ ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ, കൂടാരങ്ങൾ എന്നിവയുൾപ്പെടെയുള്ള 37.5 ടൺ സാധങ്ങളുമായി സൗദിയുടെ എട്ടാമത്തെ കാർഗോ വിമാനം ചൊവ്വാഴ്ച രാവിലെ റിയാദിൽനിന്ന് തുർക്കിയയിലേക്ക് പറന്നു.

തുർക്കിയയിലേക്കുള്ള എട്ടാമത്തെ കാർഗോ വിമാനത്തിൽ റിയാദിൽ നിന്ന് ദുരിതാശ്വാസ സാധനങ്ങൾ നിറച്ചപ്പോൾ


Tags:    
News Summary - Turkey syria earthquake; Turkish Foreign Minister met with the Saudi volunteer group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.