ത്വാഇഫ്: ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതൃത്വത്തിലുള്ള വളൻറിയർമാർക്കുള്ള പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ചെയർമാൻ ജലീൽ തോട്ടോളി ചെറുകുളമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് നാലകത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി ഹജ്ജ് സെൽ മുൻ വളൻറിയർ ക്യാപ്റ്റന്‍ ഉമർ അരിപ്രാമ്പ്രയെ പ്രസിഡൻറ് മുഹമ്മദ് സ്വാലിഹ് ഷാളണിയിച്ചു സ്വീകരിച്ചു.
വളൻറിയർ ജാക്കറ്റ് വിതരണോദ്ഘാടനം മുതിര്‍ന്ന വളൻറിയർ അൻവർഷാക്ക് ജാക്കറ്റ് നൽകി പ്രസിഡൻറ് നിർവഹിച്ചു. ഉമർ അരിപ്രാമ്പ്ര പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വളൻറിയർ സേവനത്തിനിടയിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങളും അനിവാര്യമായി സ്വീകരിക്കേണ്ട മുൻ കരുതലുകളും ക്യാമ്പിൽ വിശദീകരിച്ചു. വിവിധ ഏരിയകളിൽ നിന്നായി രജിസ്റ്റര്‍ ചെയ്ത വളൻറിയർമാരും നേതാക്കളും ക്യാമ്പിൽ പങ്കെടുത്തു.
അഷ്റഫ് താനാളൂർ, അബ്ബാസ് രാമപുരം, മുഹമ്മദ് ഷാ തങ്ങൾ, മുസ്തഫ പെരിന്തല്‍മണ്ണ തുടങ്ങിയവരും സെൻട്രൽ കമ്മിറ്റി നേതാക്കളും പരിപാടിക്ക് നേതൃത്വം നൽകി. ശരീഫ് മുവാറ്റുപുഴ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഷരീഫ് മണ്ണാർക്കാട് സ്വാഗതവും ട്രഷറർ ബഷീർ താനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.