ബുറൈദയിൽ അനധികൃതമായി സ്വദേശി പൗരൻ വളർത്തിയ മൃഗങ്ങൾ

നാല്​ സിംഹങ്ങളെ അനധികൃതമായി വളർത്തിയ രണ്ട്​ സ്വദേശികൾ പിടിയിൽ

ജിദ്ദ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അനധികൃതമായി സൂക്ഷിച്ചതിന്​ രണ്ട്​ സ്വദേശി പൗരൻമാർ കൂടി പൊലീസ്​ പിടിയിലായി. ബുറൈദ നഗരത്തിലെ ഒരു വിശ്രമ കേന്ദ്രത്തിൽ നാല്​ സിംഹങ്ങളെ വളർത്തിയ രണ്ട്​ സ്വദേശിക​ളെയാണ്​ ഖസിം മേഖല പൊലീസ്​ പിടികൂടിയത്​.

കഴിഞ്ഞയാഴ്​ച റിയാദിന് സമീപം മുസാഹ്​മിയയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ വന്യജീവികളെ കൈവശം വെച്ചതിന്​ ഒരാൾ പിടിയിലായിരുന്നു. എട്ട്​ സിംഹങ്ങളെയും ഒരു ചെന്നായയേയും അവിടെനിന്ന്​ കണ്ടെത്തിയിരുന്നു.

വന്യജീവികൾ, അവയുടെ ഉൽപന്നങ്ങൾ എന്നിവ വ്യാപാരം നടത്തിനുള്ള പരിസ്ഥിതി നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്നും ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും മേഖല പൊലീസ്​ വക്താവ്​ പറഞ്ഞു.

Tags:    
News Summary - Two natives arrested for illegally rearing four lions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.