ജിദ്ദ: പ്രവാസികളെ വാഗ്ദാനപ്പെരുമഴ നൽകി കബളിപ്പിച്ച ഇടതുപക്ഷ സർക്കാർ മാറി, എക്കാലത്തും പ്രവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന യു.ഡി.എഫിെൻറ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരേണ്ടത് പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമാണെന്ന് കെ.പി.സി.സി സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സൗദിയിലെ ജിദ്ദ-പത്തനംതിട്ട ഒ.ഐ.സി.സി ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സൂം പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവരാൻ വേണ്ടി പ്രവാസലോകത്തെ യു.ഡി.എഫ് പ്രവർത്തകർ ചെയ്യുന്ന കഠിനാധ്വാനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. സോഷ്യൽ മീഡിയയിലെ ശക്തമായ പ്രവാസി ഇടപെടൽ കേരളത്തിലെ ഇലക്ഷനെ സ്വാധീനിക്കുന്ന പ്രധാനഘടകമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡൻറ് അനില്‍ കുമാര്‍ പത്തനംതിട്ട അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നൂറു സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞു പറഞ്ഞു. ജില്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാബു ജോര്‍ജ്, കേരള പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പഴകുളം മധു, കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ഥി റോബിന് പീറ്റര്‍, കെ.ടി.എ മുനീര്‍, സക്കീർ ഹുസൈന് ഇടവണ, നൗഷാദ് അടൂര്‍, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, മനോജ്മാത്യു അടൂര്‍, ജേക്കബ് തേക്കുതോട്, തോമസ് തൈപറമ്പിൽ, അയൂബ് പന്തളം, കെവിന്ചാക്കോ മാലികക്കേല്, അബ്്ദുൽ മജീദ് നഹ, ഷാനിയാസ് കുന്നിക്കോട്, ശ്രിജിത്ത് കണ്ണൂര്‍, അനിയന് ജോര്‍ജ്, വിലാസ് അടൂർ, ലത്തീഫ് മക്രേരി, ഷമീര്നധവി, അനിൽ കുമാർ കണ്ണൂര്‍, സുജു കെ.രാജു, വർഗീസ് ഡാനിയല്‍, ജോബി തെരകത്തിനാല്, സിദ്ദീഖ് ചോക്കാട്, നവാസ് റാവുത്തര്‍ ചിറ്റാര്‍,സിനോയ് കടലുണ്ടി, സാബു ഇടിക്കുള,ജിജു യോഹന്നാന് ശങ്കരത്തില്‍, ജോർജ് വർഗീസ്, സൈമണ്‍ വർഗീസ്, ജോസ് പുല്ലാട്, അയൂബ് താന്നിമൂട്ടില്‍, സജി കുറുങ്ങട്ടു, എബി ചെറിയാൻ മാത്തൂര്‍, നൗഷിര്‍ കണ്ണൂര്‍, ഷറഫ് പത്തനംതിട്ട, ഉസ്മാൻ പെരുവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിയാദ് അബ്്ദുല്ല പടുതോട് സ്വാഗതവും വർഗീസ് സാമുവല്‍ നന്ദിയും പറഞ്ഞു.
ജില്ലയില്‍ ആയൂബ് പന്തളം, ബാബുകുട്ടി തെക്കുതോട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ചു നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി പ്രചാരണം നടക്കുന്നതായി പ്രസിഡൻറ് അനില്‍കുമാര്‍ പത്തനംതിട്ട അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.