ജിദ്ദ: മക്ക ഹറമിൽ സംസം വിതരണം ചെയ്യുന്നവർക്ക് തണലേകാൻ കുടകൾ ഒരുക്കി. മത്വാഫിലും ഹറം മുറ്റങ്ങളിലും സംസം വിതരണം ചെയ്യുന്നവർക്ക് കൊടും ചൂടിൽനിന്ന് സുരക്ഷയും ആശ്വാസവുമേകുന്നതിനാണ് 20 ഓളം സൺേഷഡ് കുടകൾ ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്.
സംസം വിതരണം ചെയ്യുന്നവർക്ക് ജോലികൾ എളുപ്പത്തിലും ആശ്വാസത്തിലും നിർവഹിക്കുന്നതിനാണ് സൺഷേഡ് കുടകൾ ഒരുക്കിയിരിക്കുന്നതെന്ന് സംസം വകുപ്പ് മേധാവി അബ്ദുറഹ്മാൻ അൽസഹ്റാനി പറഞ്ഞു. ഈ കുടകൾ യോജിച്ച രൂപകൽപനയിലാണ് നിർമിച്ചിരിക്കുന്നത്. സൂര്യരശ്മികളിൽനിന്ന് മികച്ച സംരക്ഷണം നൽകുന്നു. സ്ഥിരമായി കുടകൾ വൃത്തിയാക്കുന്നുണ്ട്. അവ സൂക്ഷിക്കാൻ പ്രത്യേക സ്ഥലവുമുണ്ടെന്നും സംസം വകുപ്പ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.