ജിദ്ദ: കോവിഡ് വ്യാപനശേഷം ഉംറ തീർഥാടനം പുനരാരംഭിച്ച് മൂന്നാഴ്ചക്കിടെ 6,59,430 തീർഥാടകർ ഉംറ നിർവഹിച്ചു. ഇൗ മാസം നാലു മുതൽ 27 വരെ 24 ദിവസത്തെ കണക്കാണിത്.
ഉംറക്കും മദീന സന്ദർശനത്തിനും അനുമതിപത്രം നേടാനുള്ള ഇഅ്തമർനാ ആപ്പിൽ ഇൗ കാലയളവിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 14,33,176 ആയതായും ഹജ്ജ് മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്തവരിൽ 59 ശതമാനം സൗദി പൗരന്മാരും 41 ശതമാനം രാജ്യത്തുള്ള വിദേശികളുമാണ്. ഇതിൽ 68 ശതമാനം പുരുഷന്മാരും 32 ശതമാനം സ്ത്രീകളുമാണ്. ആപ്പിലെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 12,26,715 കവിഞ്ഞിട്ടുണ്ട്. മസ്ജിദുന്നബവിയിൽ നമസ്കരിക്കാനെത്തിയവരുടെ എണ്ണം 4,64,960ഉം റൗദയിൽ സലാം പറയാൻ 69,926 പേരും റൗദയിൽ നമസ്കാരത്തിന് 21,599 പുരുഷന്മാരും 10,800 സ്ത്രീകളും എത്തിയിട്ടുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു. ഇഅ്തമർനാ ആപ്പിൽ 14,33,176 പേർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.