ജിദ്ദ: നേരേത്ത ഉംറക്കെത്തി യാത്രവിലക്ക് കാരണം മടങ്ങിപ്പോകാനാവാതെ ഇനിയും അവശേഷിക്കുന്നവർ സൗദി അറേബ്യയിലുണ്ടെങ്കിൽ അത്തരം ആളുക ൾ ഇൗ മാസം 28നുള്ളിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ഇതിനാവശ്യമായ ക്രമീകരണങ്ങൾ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിെൻറ www.eservices.haj.gov.sa എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കോവിഡ് -19 വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 27നാണ് വിദേശരാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
ശേഷം സൗദിയിൽനിന്നുള്ള ആഭ്യന്തര ഉംറ തീർഥാടനവും നിർത്തിവെച്ചു. മാർച്ച് 15 മുതൽ മുഴുവൻ അന്താരാഷ്ട്ര വിമാനങ്ങളും സർവിസ് നിർത്തിവെക്കാനുള്ള സർക്കാർ തീരുമാനവും വന്നു. ഇതനുസരിച്ച് അതുവരെ സൗദിയിൽ അവശേഷിച്ചിരുന്ന ഉംറ തീർഥാടകർ നിശ്ചിത സമയത്തിനകം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായി. എന്നാൽ, വിമാന സർവിസ് നിർത്തിവെച്ച കാരണത്താൽ നിശ്ചിത സമയത്ത് മടങ്ങാൻ സാധിക്കാത്ത ഉംറ തീർഥാടകരും ഉണ്ടായിരുന്നു. ഇവരിൽ തങ്ങളുടെ പൗരന്മാരെ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിലേക്ക് അയക്കാൻ വിവിധ രാജ്യങ്ങളുടെ എംബസിയും കോൺസുലേറ്റും സൗകര്യങ്ങൾ ചെയ്തിരുന്നു. ഇനിയും അവശേഷിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്ക് പിഴ ചുമത്താതിരിക്കാനും മറ്റ് നിയമനടപടി നേരിടാതിരിക്കാനുമാണ് അത്തരം ആളുകൾ പ്രത്യേക ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.