ജിദ്ദ: ഉംറ തീർഥാടകരുടെ എണ്ണത്തിൽ ഇൗ വർഷം ഇതുവരെ അഞ്ച് ശതമാനം വർധനവ്. ഏപ്രിൽ അഞ്ച് (റജബ് അവസാനം വരെ) വരെയുള് ള തീർഥാടകരുടെ എണ്ണം സംബന്ധിച്ച പരിശോധനയിലാണ് മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം വർധനവുണ്ടായെന്ന് വ്യക്തമായ ത്. റജബ് അവസാനം വരെ 51,02,400 തീർഥാടകർ പൂണ്യഭൂമിയിലെത്തിയതായാണ് കണക്ക്. മുൻവർഷം ഇതേ കാലയളവിലെ തീർഥാടകരുടെ എണ്ണം 48,38,873 ആയിരുന്നു. 55,45, 480 വിസകൾ ഇതുവരെ അനുവദിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 52, 78, 017 ആയിരുന്നു.
45,97,530 തീർഥാടകർ ഇതിനകം ഉംറ നിർവഹിച്ച് മടങ്ങി. 5,04,870 തീർഥാടകർ പുണ്യഭൂമിയിൽ അവശേിക്കുന്നുണ്ട്. തീർഥാടകർ കൂടുതലുമെത്തിയത് വിമാന മാർഗമാണ്. 45,54,937 പേർ. കരമാർഗം 4,89,879 പേരും കടൽ മാർഗം 57,584 പേരും എത്തിയിട്ടുണ്ട്. സ്ത്രീകളാണ് കൂടുതൽ, മൊത്തം 29,27,659 പേർ. പുരുഷന്മാർ 26,17,921 ആണ്. ഇതിൽ 18,63,151 പേർ കുടുംബങ്ങളായാണ് എത്തിയത്. 36,82,429 പേർ ഒറ്റയായും വന്നു. ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത് പാക്കിസ്താനിൽ നിന്നാണ്, 11,85,513 പേർ.
ഇന്തോനോഷ്യയാണ് തൊട്ടടുത്തു. മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 4,95,179 പേർ ഇന്ത്യയിൽ നിന്നെത്തി. ഇൗജിപ്ത്, തുർക്കി, യമൻ, മലേഷ്യ, അൽജീരിയ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളാണ് ബാക്കി സ്ഥാനങ്ങളിൽ. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണക്ക് ശേഖരിക്കുന്നത്. ഒാരോ മാസത്തേയും തീർഥാടകരുടെ വരവും തിരിച്ചുപോക്കും സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇൗയാവശ്യത്തിനാണ് പരസ്യപ്പെടുത്തുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ‘വിഷൻ 2030’െൻറ ഭാഗമാണിതും. തീർഥാടകരുടെ എണ്ണം ക്രമേണ കൂട്ടാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2030 ആകുേമ്പാഴേക്കും 30 ദശലക്ഷം തീർഥാടകരെ സ്വീകരിക്കുന്നതിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രാലയം വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.