ജിദ്ദ: ട്രാവല്‍ ഏജൻറ് ചതിച്ചതോടെ മക്കയിൽ കുടുങ്ങിയ 33 ഉംറ തീര്‍ഥാടകരുടെ യാത്ര മുടങ്ങി. പാലക്കാട് മണ്ണാര്‍ക് കാട് ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സിന് കീഴിലെത്തിയ തീര്‍ഥാടകരുടെ മടക്ക യാത്രാടിക്കറ്റ് ഏജൻറ് റദ്ദാക്കിയതോടെയാണ് യാത്ര മുടങ്ങിയത്. എംബസിയും കോണ്‍സുലേറ്റും ഇടപെട്ട് മടക്കയാത്രക്ക് സംവിധാനമുണ്ടാക്കാമെന്ന ഉറപ്പിന്മേല്‍ തീര്‍ഥാടകരെ ജിദ്ദയിലെ ഹോട്ടലിലേക്ക് മാറ്റി. ആകെ 84 പേരില്‍ മുപ്പതിലേറെ പേരായിരുന്നു ബുധനാഴ്ച ഉച്ചക്കുള്ള വിമാനത്തില്‍ മടങ്ങേണ്ടിയിരുന്നത്. ട്രാവല്‍ ഏജൻറ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് ചെയ്തെന്നാണ് എയര്‍ ലൈൻസ് അധികൃതർ നല്‍കുന്ന വിശദീകരണം.
സാധാരണ ഉംറ തീര്‍ഥാടകരെ ഒന്നിച്ച് ഒരു വിമാനത്തിലാണ് ഏജന്‍സി കൊണ്ടു വരാറ്.
പക്ഷേ, വ്യത്യസ്ത വിമാനങ്ങളിൽ ഘട്ടം ഘട്ടമായി ബുക്ക് ചെയ്താണ് ഇവരെ എത്തിച്ചത്. ഇതോടെ യാത്രക്കാരെ ആര് നാട്ടിലെത്തിക്കുമെന്നായി ചര്‍ച്ച. ഒടുവില്‍ എംബസി -കോണ്‍സുലേറ്റ് പ്രതിനിധികളും എയര്‍ലൈന്‍സ് അധികൃതരും തീര്‍ഥാടകരുടെ സൗദി ഏജന്‍സിയും തമ്മില്‍ ചര്‍ച്ച നടത്തി. ഘട്ടം ഘട്ടമായി വിമാനങ്ങളില്‍ വരും ദിനങ്ങളില്‍ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് ഉംറ ഏജന്‍സിയില്‍ നിന്നും ലഭിച്ച ഉറപ്പ്. ഇതിനായി തീര്‍ഥാടകരെ ജിദ്ദയിലെ ഹോട്ടലിലേക്ക് മാറ്റി. ഉംറ ഗ്രൂപ് അധികൃതർ ഹോട്ടല്‍ ചാർജും യാത്രാ ടിക്കറ്റ് തുകയും അടക്കാത്തതിനാൽ മക്കയിൽ കുടങ്ങിയ 84 മലയാളി ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ ഹജ്ജ്- ഉംറ മന്ത്രാലയം ഇടപെട്ടിരുന്നു. ഹോട്ടല്‍ ചാർജും യാത്രാ ടിക്കറ്റ് തുകയും ഏജൻറ് അടക്കാത്തതിനാലാണ് ഇവർ മക്കയില്‍ കുടുങ്ങിയത്. കഴിഞ്ഞ മാസം 24ന് എത്തിയതാണ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.