ആമിന

നാട്ടിലേക്കുള്ള യാത്രാമധ്യേ ഉംറ തീർഥാടക ബുറൈദയിൽ മരിച്ചു

ബുറൈദ: 14 ദിവസം മുമ്പ് നാട്ടിലെ സ്വകാര്യ സംഘത്തോടൊപ്പം എത്തിയ തീർഥാടക ഉംറ നിർവഹിച്ച ശേഷം റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ബുറൈദയിൽവെച്ച് മരിച്ചു. കോഴിക്കോട് നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) ആണ് മരിച്ചത്. ജിദ്ദയിൽ നിന്നും നാട്ടിലേക്കുള്ള യാത്ര സാധിക്കാതിരുന്നതിനാൽ മദീന സന്ദർശനം കഴിഞ്ഞ് റിയാദിലേക്ക് ഉംറ സംഘത്തിന്റെ ബസിൽ യാത്ര ചെയ്യവേ അൽഖസീമിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ബുറൈദയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ ഇസ്മാഈൽ, ലത്തീഫ്, ഹാരിസ് (ഖത്തർ). സഹോദരങ്ങൾ: അഹമ്മദ്, അബൂബക്കർ. മക്കളായ ഇസ്മാഈൽ, സാറ എന്നിവർ കൂടെ ഉണ്ടായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി ബുറൈദയിൽ ഖബറടക്കുന്നതിനായി കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ രംഗത്തുണ്ട്.

Tags:    
News Summary - Umrah pilgrim dies in Buraida on way home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.