സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലും ഉംറ വിസക്കാർക്ക് ഇറങ്ങാനാവില്ല

റിയാദ്: ഉംറ വിസയിൽ സൗദി അറേബ്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമേ ടിക്കറ്റ് നല്‍കൂവെന്ന് വിമാനക്കമ്പനികള്‍. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്കും വരുന്നതിന് ഉംറ തീര്‍ഥാടകര്‍ക്ക് തടസ്സമില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിരുന്നുവെങ്കിലും ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വഴി അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ വിമാനക്കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ.

ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ വരുകയും പോവുകയും ചെയ്യാമെന്നാണ് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അതോടൊപ്പം, പതിവിന് വിപരീതമായി ഈവര്‍ഷം മൂന്നുമാസത്തെ ഉംറ വിസ അനുവദിക്കുകയും സൗദിയിലെ ഏതു പ്രദേശങ്ങളിലും ഉംറക്കാര്‍ക്ക് സന്ദര്‍ശനം നടത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്.വിപുലമായ സംവിധാനങ്ങളോടെ ഈ ഉംറ സീസണ്‍ ആരംഭിച്ചപ്പോഴാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നത്. വ്യക്തികള്‍ക്ക് സ്വന്തമായി ഉംറ വിസ ലഭിക്കാന്‍ തുടങ്ങിയതോടെ പലരും കഴിഞ്ഞദിവസങ്ങളില്‍ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് വിദേശത്തുനിന്ന് ടിക്കറ്റെടുത്തിരുന്നു. അവരെയൊന്നും ആ ടിക്കറ്റുകളില്‍ യാത്രചെയ്യാന്‍ വിമാനക്കമ്പനികള്‍ അനുവദിച്ചില്ല. പകരം ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാനാണ് ആവശ്യപ്പെട്ടത്.

Tags:    
News Summary - Umrah visa holders cannot disembark at all airports in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.