ഉംറ വിസ സ്റ്റാമ്പിങ് ഫീസിൽ വൻ വർധന; തീർഥാടനത്തിന് ചെലവേറും

ജിദ്ദ: ഉംറ വിസ സ്റ്റാമ്പിങ് ഫീ 50 റിയാലിൽ നിന്ന് 300 റിയാലായി വർധിച്ചു. അതേസമയം ഒരു വർഷം തന്നെ ആവർത്തിച്ച് ഉംറ നിർവ ഹിക്കാനെത്തുന്നവർക്ക് ഏർപെടുത്തിയിരുന്ന 2000 റിയാൽ അധികഫീ മന്ത്രാലയം എടുത്തു കളഞ്ഞു. നേരത്തെ ഇൗജിപ്ത് ഉൾപെടെ ര ാജ്യങ്ങൾക്ക് ഇൗ അധിക ഫീസ് ഒഴിവാക്കിക്കൊടുത്തിരുന്നു.

തിങ്കളാഴ്ച മുതലാണ് സ്റ്റാമ്പിങ് ഫീസ് വർധനയെന്ന് ട ്രാവൽ ഏജൻസികൾ പറഞ്ഞു. ഇതോടൊപ്പം ബാബുൽ ഉംറ, ഉംറ കമ്പനി സർവീസ് ചാർജ് എന്നിവ ഉൾപെടെ 500 റിയാലിലധികം ഇൗ ഇനങ്ങളിൽ ചെലവാകും. നാട്ടിൽ നിന്ന് ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം രൂപയോളം അധികച്ചെലാവണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഉംറ വിസ അനുവദിക്കുേമ്പാൾ തന്നെ സൗദിയിലെത്തിയാലുള്ള താമസം, യാത്ര നടപടികൾക്കുള്ള ഫീസും നേരത്തെ അടക്കണമെന്ന നിബന്ധന പ്രാബല്യത്തിലായി.

ഫോർ സ്റ്റാർ ഹോട്ടലുകളാണ് താമസത്തിന് തെരഞ്ഞെടുക്കേണ്ടത്. ഇതെല്ലാം ചെലവ് കുട്ടുമെന്നാണ് കണക്കാക്കപ്പെടുന്നത്. തീർഥാടകർക്ക് കുറ്റമറ്റ സേവനം ഉറപ്പാക്കുന്നതി​െൻറ ഭാഗമായാണ് അധികൃതർ ഇൗ മേഖലയിൽ പരിഷ്കരണം ഏർപെടുത്തിയത്. പുതിയ സാഹചര്യത്തിൽ നാട്ടിൽ നിന്ന് ഉംറ നിർവഹിക്കാനെത്തുന്നവർക്ക് 70,000 രൂപയോളം ചെലവ് വരുമെന്ന് റോയൽ ട്രാവൽസ് മാർക്കറ്റിങ് മാനേജർ മുജീബ് ഉപ്പട പറഞ്ഞു.

റമദാനിൽ ഇത് ഒരു ലക്ഷത്തിലധികമായേക്കും. ഉംറ സർവീസ് മേഖലയിൽ നിന്ന് മോശം സേവനം ഉണ്ടാവുന്നു എന്ന പരാതിയുയർന്ന സാഹചര്യത്തിൽ കുടിയാണ് അധികൃതർ പരിഷ്കാരങ്ങൾ കൊണ്ട് വരുന്നത്.

Tags:    
News Summary - Umrah Visa Stamping Rate Increased -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.