ബുറൈദ: ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ഉനൈസ ടൗൺ ഏരിയകമ്മിറ്റിയിലെ സാമൂഹിക സുരക്ഷപദ്ധതി കോഓഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം സമ്മാനിച്ചു. ടൗൺ ഏരിയകമ്മിറ്റി വിളിച്ചുചേർത്ത ഇ. അഹമ്മദ് അനുസ്മരണ യോഗത്തിലാണ് വിതരണം ചെയ്തത്. യോഗത്തിൽ ഷക്കീർ ഗുരുവായൂർ ഖിറാഅത്ത് നിർവഹിച്ചു. ഏരിയാകമ്മിറ്റി പ്രസിഡൻറ് അബ്ദുല്ലത്തീഫ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജംഷീർ മങ്കട ഉദ്ഘടനം നിർവഹിച്ചു. ബാസിത്ത് വാഫി ഇ. അഹമ്മദ് അനുസ്മരണം നടത്തി. ആസിഫ് വാഫി മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക സുരക്ഷപദ്ധതിയിൽനിന്ന് ചികിത്സാധനസഹായമായി ലഭിച്ച 30,000 രൂപയുടെ ചെക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഏരിയാകമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.
സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ 2024ലേക്കുള്ള സാമൂഹിക സുരക്ഷാപദ്ധതി വൻ വിജയമാക്കാൻ പ്രവർത്തിച്ച ടൗൺ ഏരിയ കമ്മിറ്റി കോഓഡിനേറ്റർമാർക്കുള്ള കേരള മുസ്ലിം ട്രസ്റ്റിെൻറ അംഗീകാര പത്രം അബ്ദുല്ലത്തീഫ് പെരുമണ്ണ, ജംഷീർ തിരൂർ, റഊഫ് കൊപ്പം, ജാബിർ കണ്ണൂർ എന്നിവർക്കാണ് വിതരണം ചെയ്തത്.
സുഹൈൽ തങ്ങൾ, അഷറഫ് മേപ്പാടി, ഷെമീർ ഫാറൂഖ്, ഷംസു മേപ്പാടി, യാക്കൂബ് കൂരാട്, ഷക്കീർ ഗുരുവായൂർ, താഹിർ എന്നിവർ സംസാരിച്ചു. റഊഫ് കൊപ്പം സ്വാഗതവും ജാബിർ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.