ഏ​ക സി​വി​ൽ കോ​ഡ് ഇ​ന്ത്യ​യെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്കു ത​ള്ളും –എ​സ്.​ഐ.​സി

റി​യാ​ദ്: ഏ​ക സി​വി​ൽ കോ​ഡ് മു​സ്‌​ലിം​ക​ളെ മാ​ത്ര​മ​ല്ല, മ​റ്റു മ​ത​സ്ഥ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​ത് കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ (എ​സ്.​ഐ.​സി) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി. നാ​നാ ജാ​തി വി​ശ്വാ​സി​ക​ൾ അ​വ​രു​ടെ വി​ശ്വാ​സം പാ​ലി​ച്ച് ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന രാ​ജ്യ​ത്ത് ഇ​ത് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും നി​ർ​ബ​ന്ധ​പൂ​ർ​വം ഏ​ക സി​വി​ൽ കോ​ഡ് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ രാ​ജ്യ​ത്തെ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് ത​ള്ളി​യി​ടാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, അ​ന​ന്ത​രാ​വ​കാ​ശം എ​ന്നി​വ മ​ത​നി​യ​മ​ത്തി​ൽ വ​രു​ന്ന​താ​ണ്. എ​ന്നാ​ൽ, ഏ​ക സി​വി​ൽ കോ​ഡ് ഇ​തി​നെ​തി​രാ​ണ്. വി​വാ​ഹം പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ നി​യ​മ​ങ്ങ​ളു​ണ്ട്. അ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ വി​വാ​ഹം മ​ത​പ​ര​മാ​യി സാ​ധൂ​ക​രി​ക്ക​പ്പെ​ടി​ല്ല. ഓ​രോ മ​ത​ങ്ങ​ൾ​ക്കും അ​വ​രു​ടേ​താ​യ നി​യ​മ​ങ്ങ​ളു​ണ്ട്.

അ​തി​നാ​ൽ മ​റ്റു മ​ത​ങ്ങ​ൾ​ക്കും ഏ​ക സി​വി​ൽ കോ​ഡി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ഒ​രു​മി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു. ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ വി​ജ​യി​പ്പി​ക്കാ​ൻ ഏ​വ​രും ക​ർ​മ​രം​ഗ​ത്തി​റ​ങ്ങ​ണം. സ​മ​സ്ത​യു​ടെ ആ​ഹ്വാ​നം വി​ജ​യി​പ്പി​ക്കാ​ൻ വേ​ണ്ട പ​ദ്ധ​തി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ, നാ​ഷ​ന​ൽ ത​ല​ത്തി​ലും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ പ്ര​വി​ശ്യ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ അ​ൽ ഹൈ​ദ​റൂ​സി ജി​ദ്ദ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റ​ക്ക​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ല​വി, ട്ര​ഷ​റ​ർ ഇ​ബ്രാ​ഹീം ഓ​മ​ശ്ശേ​രി എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - uniform Civil Code will push India into insecurity – SIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.