ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ 'ഉസ്റതുൻ ഹസന' എന്ന പേരിൽ മെയ് മൂന്ന്, നാല് തിയതികളിൽ നടത്താൻ തീരുമാനിച്ച ഇന്റർനാഷനൽ ഫാമിലി എക്സ്പോ എക്സിബിഷൻ ലോഞ്ചിംഗ് സംഘടിപ്പിച്ചു. ഇസ്ലാഹി സെന്ററിൽ നടന്ന പരിപാടി ശിഹാബ് സലഫി ഉദ്ഘാടനം ചെയ്തു. എക്സിബിഷന്റെ പേര് നിർദേശിക്കുന്നതിന് വേണ്ടി ഇസ്ലാഹി സെന്റർ നെയിം ഹണ്ട് മത്സരം സംഘടിപ്പിച്ചിരുന്നു. സൗദിക്കകത്തും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി നൂറിലധികം പ്രതികരണങ്ങൾ ലഭിച്ചിരുന്നു. 'ഉസ്റതുൻ ഹസന' എന്ന് എക്സിബിഷന് പേര് നിർദേശിച്ച കോഴിക്കോട് സ്വദേശിനി ഹാനിയക്ക് പ്രത്യേകസമ്മാനം പിന്നീട് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. എക്സിബിഷന്റെ ഭാഗമായി വിവിധ വകുപ്പുകൾ അടങ്ങിയ വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.
ഭാരവാഹികൾ: ഷാഫി മജീദും (കണ്ടന്റ് ആൻഡ് ലേഔട്ട് കൺ.), നജീബ് കാരാട്ട്, ശിഹാബ് സലഫി, സഹീർ ഹുസൈൻ, ഇബ്രാഹീം സ്വലാഹി, മുസ്തഫ ദേവർഷോല, സലീം കൂട്ടിലങ്ങാടി, സിയാദ് പരപ്പനങ്ങാടി, അഫ്സൽ, അസീൽ അബ്ദുൽറസാഖ്, അബ്ദുൽ റഹ്മാൻ വളപുരം (അസി. കൺ.), അഷ്റഫ് കാലിക്കറ്റ് (ഫൈനാൻസ് കൺ.), അബ്ദുൽ ഗഫൂർ, സുബൈർ പന്നിപ്പാറ, സലിം കൂട്ടിലങ്ങാടി, നെയിം മോങ്ങം, ഹമീദ് ഏലംകുളം (അസി. കൺ.), നജീബ് കാരാട്ടും (വെന്യൂ സെറ്റിംഗ്സ് കൺ.), ഫജറുൽ ഹക്ക്, ഹാഷിം, അൽത്താഫ്, സഹീർ ചെറുകോട്, അഫ്സൽ, റഊഫ് കോട്ടക്കൽ, ഷിജു ഹാഫിസ് (അസി. കൺ.), മുസ്തഫ ദേവർഷോല (പ്രോഗ്രാം കൺ.), ഷാഫി മജീദ്, അമീൻ (അസി.കൺ.), ഫജ്റുൽ ഹഖ് (വളണ്ടിയർ വിങ് കൺ.), സലീം കൂട്ടിലങ്ങാടി, ഹബീബ് കാഞ്ഞിരാല (അസി. കൺ.), നൂരിഷാ വള്ളിക്കുന്ന് (ദഅവ കൺ.), അബ്ദുൽ ഗഫൂർ, സുബൈർ പന്നിപ്പാറ, ആഷിക് മഞ്ചേരി, നെയിം മോങ്ങം (അസി. കൺ.), അബ്ദുൽ റഹ്മാൻ വളപുരം (മെഡൽസ് ആൻഡ് പ്രൈസസ് കൺ.), ഷഫീക് കൂട്ടേരി (അസി. കൺ.), സുബൈർ പന്നിപ്പാറ (ഫസ്റ്റ് എയിഡ് ആൻഡ് സേഫ്റ്റി കൺ.), മൂഹിയുദ്ദീൻ താപ്പി, അൽതാഫ് മമ്പാട്, സത്താർ അൻഷദ് (അസി. കൺ.), ശരീഫ് ദേവർശോല (ഐ.ടി ആൻഡ് ഓഫീസ് ടീം കൺ.), അമീൻ പരപ്പനങ്ങാടി, തുഫൈൽ കരുവാരക്കുണ്ട്, മുഹയിമിൻ, കുഞ്ഞായീൻ, അനസ് ചുങ്കത്തറ, അബ്ദുറഹ്മാൻ വളപുരം, സജീർ, സഹീർ ചെറുകോട്, സാബീർ, സുബൈർ പന്നിപ്പാറ (അസി. കൺ.), മുഹമ്മദ് കുട്ടി നാട്ടുക്കൽ (ഫുഡ് ആൻഡ് റിഫ്രഷ്മെൻറ് കൺ.), സുബൈർ ചെറുകോട്, അബ്ദുൽ ഹമീദ് ഏലംകുളം, അൻഷാദ്, ഉസ്മാൻ ചാലിലകത്ത് (അസി. കൺ.), ഷഫീഖ് കുട്ടീരി, ഹമീദ് ഏലംകുളം (ട്രാൻസ്പോർട്ടേഷൻ കൺ, മുഹിയുദ്ദീൻ താപ്പി (മീഡിയ കൺ.), നജീബ് കരാട്ട്, സിയാദ് തിരൂരങ്ങാടി, ആഷിക് മഞ്ചേരി, ഷിജു, ഫിറോസ് കൊയിലാണ്ടി (അസി. കൺ.), നൗഫൽ കരുവാരകുണ്ട് (ഓഡിയോ ആൻഡ് വീഡിയോ കൺ.), മുഹമ്മദ് കുട്ടി നാട്ടുക്കൽ, സാജിദ് മോറയൂർ, അയ്യുബ്, ഹാഷിം (അസി. കൺ.), അബ്ദുൽ റഹ്മാൻ വളപുരം (ഹോസ്പിറ്റാലിറ്റി കോഓർഡിനേഷൻ കൺ.), അബ്ദുൽ ഗഫുർ, അഷ്റഫ് കാലിക്കറ്റ്, അശ്റഫ് ഏ ലംകുളം (അസി. കൺ.), അബ്ദുറസാക്ക് അസീൽ (മാർക്കറ്റിങ് കൺ.), നഈം മോങ്ങം, ഷംസു റുവൈസ് (ഡിജിറ്റൽ പബ്ലിസിറ്റി കൺവീനർമാർ).
പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ പേരും രജിസ്ട്രേഷനും രേഖപ്പെടുത്താൻ ശഫീഖ് കുട്ടിയേരിയേയും, എക്സിബിഷന്റെ ഉള്ളടക്കത്തെ പരിചയപ്പെടുത്താൻ ഡെമോൺസ്ട്രഷൻ കൺവീനറായി ഷാഫി മജീദും അസ്സിസ്റ്റ് കൺവീനർ സലീം കൂട്ടിലങ്ങാടിയെയും തിരഞ്ഞെടുത്തു. ശിഹാബ് സലഫി, ഫവാസ്, സിയാദ്, ഇബ്രാഹീം, അസീൽ അബ്ദുൽ റസാക്ക് തുടങ്ങിയവർ മുഴുവൻ പ്രവർത്തനങ്ങളുടെയും ഭാഗവാക്കാകും. വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെ വെള്ളി, ശനി, ദിവസങ്ങളിലായാണ് പരിപാടികൾ നടക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.