ജിദ്ദ: സൗദിയിൽ അഞ്ച് മുതൽ 11 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള കാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു.
കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. എല്ലാവരും വാക്സിനുകളുടെ ആവശ്യമായ ഡോസുകൾ പൂർത്തിയാക്കണമെന്നും ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധശേഷി വർധിപ്പിക്കണമെന്നും വക്താവ് പറഞ്ഞു.
സൗദിയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കോവിഡ് കേസുകളുടെ വർധന ആശങ്കജനകമാണ്.
ലോകെത്ത പകുതിയോളം രാജ്യങ്ങളിൽ ഒമിക്രോൺ കണ്ടെത്തി.
പുതിയ വകഭേദം വേഗം പടരുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ പാലിക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും വേണം. സൗദിയിൽ 48 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി. 22.9 ദശലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസ് എടുെത്തന്നും ആരോഗ്യ വക്താവ് പറഞ്ഞു. അതേസമയം, ഒമിക്രോൺ ബാധിച്ചവരിൽ 90 ശതമാനം പേരും യൂറോപ്പിലാണെന്ന് പൊതു ആരോഗ്യ അതോറിറ്റി ഇൻചാർജ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അബ്ദുല്ല അൽഖുവൈസാനി പറഞ്ഞു. ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ വകഭേദത്തിന് വളരാനും അണുബാധകൾ ഉണ്ടാക്കാനുമുള്ള ഉയർന്ന കഴിവുണ്ട്. രണ്ടു ഡോസുകളുടെ 25 ഇരട്ടിയിലധികം മടങ്ങ് ഒമിക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് കഴിയും. ഒമിക്രോണുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്തുന്നത് തുടരുകയാണ്. അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കാനും യാത്ര കഴിഞ്ഞ് എത്തിയതിനുശേഷം അഞ്ചുദിവസത്തേക്ക് സാമൂഹിക സമ്പർക്കം പുലർത്താതിരിക്കാനും യാത്രക്കിടയിലും തിരിച്ചുവന്നശേഷവും തിരക്കേറിയ സ്ഥലങ്ങളിൽനിന്ന് അകന്നുകഴിയാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 'വിഖായ' ഇൻചാർജ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.