റിയാദ്: പ്രവാസം മതിയാക്കി മടങ്ങുന്ന ആർ.ഐ. കബീറിന് റിയാദിലെ വലപ്പാട് പ്രവാസി ചാരിറ്റബ്ൾ സൊസൈറ്റി യാത്രയയപ്പ് നൽകി.
റിയാദിലെ കെനൻ കമ്പനിയിൽ 32 വർഷം ജീവനക്കാരനായിരുന്നു കബീർ. 2004ൽ വലപ്പാട് പ്രവാസി ചാരിറ്റബ്ൾ സൊസൈറ്റി രൂപവത്കരിച്ചത് മുതൽ സംഘടനയുടെ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന പദവികൾ വഹിച്ചിരുന്നു കബീർ. ജീവകാരുണ്യപ്രവർത്തനരംഗത്തും സജീവമായിരുന്നു. കുടുംബസമേതമാണ് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നത്.പ്രസിഡന്റ് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സലീം കരയാമുട്ടം ഓർമഫലകം സമ്മാനിച്ചു.
ഭാര്യ ഷാഹിന കബീറിനെ ഷമി താജുദ്ദീൻ, സിമിന ആഷിഖ്, സൈര നാസർ, നൂറു ഫൈസൽ, ബോജ രാജു, നസീമ റഹ്മത്ത് എന്നിവർ ചേർന്ന് ആദരിച്ചു. വൈസ് പ്രസിഡന്റ് താജുദ്ദീൻ, ഷമീർ, ഉറൈദ്, പ്രഹ്ലാദൻ, ഫൈസൽ, രാജു തൃശൂർ, റഹ്മത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആഷിഖ് വലപ്പാട് സ്വാഗതവും ട്രഷറർ സുനിൽ വലപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.