വ​ലി​യ​പ​റ​മ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ എ​ട്ടാം വാ​ർ​ഷി​ക​ം ഇ​ന്ന്

ജി​ദ്ദ: വ​ലി​യ​പ​റ​മ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ എ​ട്ടാ​മ​ത് വാ​ർ​ഷി​കം വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടെ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. രാ​ത്രി എ​ട്ട് മു​ത​ൽ വാ​ദി മ​രീ​ഹി​ലെ അ​ബു​റ​അ​ദ് വി​ല്ല​യി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ബി​സി​ന​സ് മീ​റ്റ്, സൗ​ഹൃ​ദ സം​ഗ​മം, സം​ഗീ​ത വി​രു​ന്ന്, ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്, ഷൂ​ട്ടൗ​ട്ട്, വ​ടം​വ​ലി തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും.  കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളി​ലെ മി​ക​ച്ച സം​രം​ഭ​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് അ​ബ്ദു​റ​സാ​ഖ് ക​ല​ങ്ങോ​ടി​ന് സ​മ്മാ​നി​ക്കും. സൗ​ദി​യി​ലു​ള്ള മു​ഴ​ുവ​ൻ വ​ലി​യ​പ​റ​മ്പ് നി​വാ​സി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ൻ.​എ. ല​ത്തീ​ഫ്, ഷാ​ഹി​ദ് ക​ള​പ്പു​റ​ത്ത് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Valiyaparamb Pravasi Kootayma 8th Annual anniversary Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.