ജിദ്ദ: സാമൂഹിക ഉന്നമനത്തിെൻറ ശരിയായ വളർച്ചക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മർകസ് സൗദി ചാപ്റ്റർ ഓൺലൈൻ കൺവെൻഷൻ 'മർകസ് വിസ്ത'യിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മർകസ് വിഭാവനം ചെയ്യുന്നത് ധാർമികതയിലൂന്നിയ വിദ്യാഭ്യാസം, സഹവർത്തിത്വം, മതസൗഹാർദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൺവെൻഷനിൽ മർകസ് സൗദി ചാപ്റ്ററിന് പുതിയ കമ്മിറ്റിയേയും അദ്ദേഹം പ്രഖ്യാപിച്ചു. ഹബീബ് കോയ തങ്ങൾ, മുഹമ്മദ് തുറാബ് തങ്ങൾ, എ.കെ കട്ടിപ്പാറ, അലിക്കുഞ്ഞ് മൗലവി, ഉസ്മാൻ സഖാഫി തിരുവത്ര, മർസൂഖ് സഅദി, അബ്ദുറഹ്മാൻ മളാഹിരി, സാദിഖ് ചാലിയാർ, പ്രഫ. ശാഹുൽ ഹമീദ്, സാലി ബല്ലേരി സിദ്ദീഖ് ഇർഫാനി, അബ്ദുൽ ഗഫൂർ വാഴക്കാട്, മുജീബ് എറണാകുളം തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: അലിക്കുഞ്ഞി മുസ്ലിയാർ (പ്രസി), അബ്ദുൽ ഗഫൂർ വാഴക്കാട് (ജന. സെക്ര), ബാവ ഹാജി കൂമണ്ണ (ഫൈനാൻസ് സെക്ര), ഹബീബുൽ ബുഖാരി ജിദ്ദ, മഹമൂദ് സഖാഫി ഖമീസ് മുശൈത്ത്, അബ്ദുറഷീദ് സഖാഫി സകാക, ഇബ്രാഹീം സഖാഫി ഹായിൽ, യേനി ഹാജി ബുറൈദ, അബ്ദുന്നാസിർ അൻവരി ജിദ്ദ (വൈസ് പ്രസി), അശ്റഫ് കൊടിയത്തൂർ ജിദ്ദ, അഹമദ് നിസാമി ദമ്മാം, സൈദു ഹാജി അൽഹസ, അനീസ് ചെമ്മാട് ബൽജുർഷി, മുജീബ്റഹ്മാൻ എ.ആർ നഗർ ജിദ്ദ, തൽഹത്ത് ത്വാഇഫ് (ജോ. സെക്ര). ഇവർക്ക് പുറമെ 24 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
സപ്പോർട്ട് സർവിസ്, എക്സലൻസി, പബ്ലിക് റിലേഷൻ, മീഡിയ ആൻഡ് ഐ.ടി, നോളജ്, ഇൻറർ സ്റ്റേറ്റ് റിലേഷൻഷിപ് തുടങ്ങിയ വകുപ്പുകളാണ് ഭാരവാഹികൾ കൈകാര്യം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.