വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ല -^ടാക്സ് അതോറിറ്റി

റിയാദ്: സൗദിയില്‍ നിന്ന് വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻറ്​ ടാക്സ് വ്യക്തമാക്കി. 
അതേസമയം റമിറ്റന്‍സ് ഫീസിന് അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും. നാട്ടിലേക്കയക്കുന്ന ആകെ തുകക്കല്ല അതി​​െൻറ റമിറ്റന്‍സ് സര്‍വീസ് ഫീസിന് മാത്രമാണ് വാറ്റ് ബാധകമാവുക. 
സേവനങ്ങള്‍ക്ക് നികുതി ബാധകമാണ് എന്ന നിലക്കാണ് റമിറ്റന്‍സ് ഫീസി​​െൻറ അഞ്ച് ശതമാനം ഈടാക്കുന്നത്. മണി ട്രാന്‍സ്ഫര്‍ ചെയ്യുന്നവരാണ് ഈ നികുതി നല്‍കേണ്ടതെന്നും അതോറിറ്റി വിശദീകരിച്ചു. 
വാറ്റ് ബാധകമല്ലാത്ത ഇനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മണിട്രാന്‍സ്ഫറിന് വാറ്റ് ബാധകമല്ലെന്ന്   വ്യക്തമാക്കിയത്. 
കറൻറ്​ അക്കൗണ്ട്, സേവിങ്സ്​ അക്കൗണ്ട് എന്നിവക്കും കറന്‍സി ഇടപാട്, കറന്‍സി സെക്യൂരിറ്റി, ലോണുകളുടെ പലിശ, ലോണ്‍ നല്‍കുന്നതിന് ലോണില്‍ നിന്നോ ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ ഇടാക്കുന്ന മാര്‍ജിന്‍, ഫൈനാന്‍ഷ്യല്‍ ലീസിങ് എന്നിവക്കും വാറ്റ് ബാധകമല്ല. ശമ്പളത്തിനും താമസ കെട്ടിടവാടകക്കും ഇന്‍ഷുറന്‍സിനും വാറ്റ് ബാധകമാവില്ലെന്ന് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ www.vat.gov.sa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Tags:    
News Summary - vat-international money transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.