ജിദ്ദ: ശമ്പളത്തിന് മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സക്കാത്ത് ആൻറ് ഇൻകം ജനറൽ അതോറിറ്റിക്ക് കീഴിലെ വാറ്റ് വിഭാഗം വ്യക്തമാക്കി. ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മാത്രമാണ് നികുതി. മൂല്യവർധിത നികുതി ശമ്പളത്തിനില്ല. ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പരോക്ഷ നികുതിയാണത്. ചില ഇളവുകളോടെ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും സേവനങ്ങൾക്കും വാറ്റ് നിർബന്ധമാക്കും. ജനുവരി ഒന്നു മുതൽ വാറ്റ് നടപ്പിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.