റിയാദ്: സൗദിയില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ വില്‍പന കേന്ദ്രങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള കൃത്രിമങ്ങളെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് ശതമാനം നികുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുമ്പോള്‍ അത് അര്‍ഹതപ്പെട്ട ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സിന് ലഭിക്കാതിരിക്കാന്‍ നാല് രീതിയിയിലുള്ള കബളിപ്പിക്കല്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു. ഇത്തരത്തില്‍ നിയമലംഘനം ശ്രദ്ധയില്‍ പെടുന്നവര്‍ അതോറിറ്റിയുടെ 19993 എന്ന ഏകീകൃത നമ്പറില്‍ അറിയിക്കണം.
നിയമാനുസൃതമായി അതോറിറ്റിയില്‍ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനം നികുതി ഈടാക്കുക എന്നതാണ് കബളിപ്പിക്കലിെൻറ പ്രാഥമിക രീതി. വാറ്റ് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഉണ്ടായിരിക്കുമെന്നും അത് ബില്ലില്‍ രേഖപ്പെടുത്തണമെന്നതുമാണ് നിയമം അനുശാസിക്കുന്നത്. വാറ്റ് രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍ ബില്ലില്‍ വാറ്റ് നമ്പറും നികുതി സംഖ്യയും രേഖപ്പെടുത്താതെ ഉപഭോക്താവില്‍ നിന്ന് സംഖ്യ ഈടാക്കുന്നതാണ് മറ്റൊരു കബളിപ്പിക്കല്‍ രീതി.
അഞ്ച് ശതമാനം നികുതി ബില്ലില്‍ നിയമാനുസൃതം രേഖപ്പെടുത്തുമ്പോള്‍ അതില്‍ കൂടുതല്‍ സംഖ്യ ഉല്‍പന്നങ്ങള്‍ക്ക് വില ഇൗടാക്കുന്നതാണ് മൂന്നാമത്തെ രീതി. കൃത്രിമമോ വ്യാജമോ ആയ വാറ്റ് രജിസ്ട്രേഷന്‍ നമ്പര്‍ ബില്ലില്‍ പ്രിൻറ് ചെയ്ത് സംഖ്യ ഈടാക്കുന്നതാണ് നാലാമത്തെ രീതി. അനധികൃതമായി തുക ഈടാക്കുന്നതും നികുതി അനുപാതത്തിലധികം വില വര്‍ധിപ്പിക്കുന്നതും നിയമലംഘനമായി പരിഗണിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.