ഹോട്ടൽ, ഫർണിഷ്​ഡ്​ അപാർട്ട്​മെൻറുകൾക്കും​ ഏപ്രിൽ മുതൽ വാറ്റ്​

ത്വാഇഫ്​: ഏ​പ്രിൽ അഞ്ച്​ മുതൽ ഹോട്ടലുകളിൽ നിന്നും ഫർണിഷ്​ഡ്​ അപാർട്ട്​മ​​െൻറുകളിൽ നിന്നും മൂല്യവർധിത നികുതി (വാറ്റ്​) പിരിച്ചു​ തുടങ്ങുമെന്ന്​ മുനിസിപ്പൽ ഗ്രാമ കാര്യാലയം വ്യക്​തമാക്കി. സന്ദർശകർ ഹോട്ടലുകളിലും ലോഡ്​ജുകളിലും താമസിച്ച രാത്രികളുടെ എണ്ണത്തിന്​ അനുസരിച്ചായിരിക്കും നിരക്ക്​. ഹോട്ടലുകളുടെ നിലവാരം കണക്കാക്കി ഒരോ രാത്രിക്കും രണ്ടര മുതൽ അഞ്ച് ശതമാനം വരെയാകും നികുതി.​ മുനിസിപ്പൽ മന്ത്രാലത്തിലെ വിദഗ്​ധരും മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥരും മേഖലയിലെ ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക്​ ഇതിനായി ഒരുക്കിയ​ സംവിധാനങ്ങൾ പരിചയപ്പെടുത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്​.

ത്വാഇഫിലെ ഹോട്ടലുകളിലും ടൂറിസ്​റ്റ്​ ഹോമുകളിലും സന്ദർശനം ഇത്തരം സന്ദർശനം ഉൗർജിതമായി നടക്കുകയാണ്​​. രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്​റ്റ്​ പട്ടങ്ങളിലൊന്നാണ്​ ത്വാഇഫ്​. നിരവധി ഹോട്ടലുകളിലും ടൂറിസ്​റ്റ്​ ഹോമുകളും ഇവിടെയുണ്ട്​. വാടക ബില്ലിൽ താമസിച്ച രാത്രികളുടെ എണ്ണമനുസരിച്ച്​ നികുതിയും രേഖപ്പെടുത്തിയിരിക്കണം. ഒരോ മാസവും മുനിസിപ്പാലിറ്റിക്ക്​ ലഭിക്കേണ്ട നികുതി സ്​ഥാപനത്തെ അറിയിക്കും. 
ഏപ്രിൽ അഞ്ച്​ മുതലാണ്​ നികുതി പിരിച്ചു തുടങ്ങു​കയെന്നും മുനിസിപ്പാലിറ്റി വ്യക്​തമാക്കി.

Tags:    
News Summary - vat-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.