ഹാഇൽ: മറിഞ്ഞ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഹാഇൽ, മ ദീന റോഡിൽ മറിഞ്ഞ ഇന്ധനടാങ്കർ ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെയാണ് രക്ഷപ്പെടുത്തിയത്. ഉപകരണങ്ങളുടെ സഹായത്താൽ ലോറിക്കു മുന്നിലെ ഇരുമ്പുദണ്ഡ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയതെന്ന് ഹാഇൽ സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഫിഅ് അൽഹർബി പറഞ്ഞു. ഡ്രൈവർ ഏഷ്യക്കാരനാണ്. ഇന്ധനലോറിയായതിനാൽ വേണ്ട സുരക്ഷാ മുൻകരുതലെടുത്തിരുന്നു. റെഡ്ക്രസൻറിെൻറ സഹായത്തോടെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.