ജിദ്ദ: സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'അബ്ഷിർ' വഴി വാഹനങ്ങൾ വിൽക്കാം. ഇതിനായി അബ്ഷിറിൽ വാഹന വിൽപന സേവനം ഉൾപ്പെടുത്തി.
500 റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ വിലയുള്ള വാഹനങ്ങളുടെ വിൽപന നടപടികളാണ് അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കുക. പുതിയ സേവനത്തിൽ ഇടനിലക്കാരന്റെ അക്കൗണ്ടിലാണ് വാഹനത്തിന്റെ വില അടക്കേണ്ടത്.
വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള സർക്കാർ ഫീസായ 150 റിയാലിനു പുറമെ അബ്ഷിർ വഴി വിൽപന ഇടപാട് പൂർത്തിയാക്കാൻ വാറ്റ് അടക്കം 230 റിയാലും ഫീസ് നൽകണം. ഉടമസ്ഥാവകാശം മാറ്റാനുള്ള ഫീസും ഇടപാട് പൂർത്തിയാക്കാനുള്ള ഫീസും വാഹനത്തിന്റെ വിലയിൽ ഉൾപ്പെടുത്തി വാഹനം വാങ്ങുന്ന ആളാണ് അടയ്‌ക്കേണ്ടത്.
എന്തെങ്കിലും കാരണത്തിന് വിൽപന ഇടപാട് റദ്ദാക്കുന്ന പക്ഷം ഈ ഫീസുകളെല്ലാം തിരികെ ലഭിക്കും. ഇരുകക്ഷികളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയോ വിൽപന ഇടപാട് തുടരാൻ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം വാഹനം കൈമാറൽ ഓപ്ഷൻ പൂർത്തിയാക്കുന്നതിനുമുമ്പായി ഏതു സമയത്തും സേവനം വഴി ഇടപാട് റദ്ദാക്കാൻ അബ്ഷിർ വഴി സാധിക്കും. ഇടപാട് വകയിൽ അടച്ച പണം പൂർണമായും ഇലക്‌ട്രോണിക് രീതിയിൽ തിരികെ ലഭിക്കുകയും ചെയ്യും.
നല്ല കണ്ടീഷനുള്ള വാഹനങ്ങളെ ഇതുവഴി വിൽക്കാൻ സാധിക്കൂ. വെഹിക്കിൾ രജിസ്‌ട്രേഷനും ഫഹ്‌സുദ്ദൗരി പരിശോധനക്കും ഇൻഷുറൻസിനും കാലാവധിയുള്ളതുമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.