റിയാദ്: കെ.എം.സി.സി വേങ്ങര മണ്ഡലം ആവിഷ്കരിച്ച വിവിധ പരിപാടികളടങ്ങിയ 'ഫോക്കസ് 20-21'ന് തുടക്കം കുറിച്ചു. ബത്ഹയിലെ മാസ് ഒാഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമം മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.പി. നാസർ കുന്നുംപുറം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപാറ മുഖ്യ പ്രഭാഷണം നടത്തി. അലിവ് ഹാഫ് റിയാൽ ക്ലബ് അംഗങ്ങളിൽനിന്നും സമാഹരിച്ച പണം കൊണ്ട് അലിവ് റിയാദ് ചാപ്റ്റര്‍ നിർമാണം പൂർത്തീകരിച്ച അലിവ് മൾട്ടി സ്പെഷാലിറ്റി ഫിസിയോ തെറപ്പി സെൻറർ പദ്ധതിയുടെ വിശദീകരണം ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് സമൂഹത്തിലെ പ്രയാസപ്പെടുന്ന രോഗികൾക്കായി ഫിസിയോ തെറപ്പി സെൻറർ നിർമിച്ചത്. കോവിഡിെൻറ പ്രയാസഘട്ടങ്ങളിൽ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കിയ റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ചാർട്ടേഡ് വിമാന മിഷനുവേണ്ടി പ്രവർത്തിച്ച നവാസ് കുറുങ്കാട്ടിൽ എന്നിവർക്ക് മണ്ഡലം കമ്മിറ്റിയുടെ 'കോവിഡ് സല്യൂട്ടിങ് ഹീറോസ്'സ്നേഹാദരം സമർപ്പിച്ചു.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽനിന്നും ലഭിച്ച വിഹിതവും മണ്ഡലം കമ്മിറ്റി വിഹിതവും ചേർത്ത് ആറു പഞ്ചായത്തുകളിലെയും അർഹരായ രോഗികൾക്ക് സാമ്പത്തിക സഹായവും ചടങ്ങിൽ വിതരണം ചെയ്തു. 10 മാസം നീണ്ടുനിൽക്കുന്ന സ്നേഹ ശേഖരം പദ്ധതി നവാസ് കുറുങ്കാട്ടിൽ വിശദീകരിച്ചു. നാഷനൽ കമ്മിറ്റി സെക്രേട്ടറിയറ്റ് അംഗം ഉസ്മാനലി പാലത്തിങ്ങൽ വിജയികളെ പ്രഖ്യാപിക്കുകയും ആദ്യമാസ വിജയികളുടെ ഫണ്ടുകള്‍ കൈമാറുകയും ചെയ്തു. മണ്ഡലം ട്രഷറർ സഫീർ എം.ഇ. ആട്ടീരി, ഭാരവാഹികളായ നൗഷാദ് ചക്കാല, മുഷ്താഖ് ടി. വേങ്ങര, പി.ഇ. സുൽഫി, ഷബീർ അലി ജാസ് എന്നിവർ സംസാരിച്ചു. കെ.കെ. അഷ്റഫ്, നാസർ പൈനാട്ടിൽ, വി.കെ. മുഹമ്മദലി, റഹീം കുരുണിയൻ, സിദ്ദീഖ് പുതിയത്ത് പുറായ, പി.ടി. നൗഷാദ്, എൻ.പി. അനീസ്, ശരീഫ് കൊളപ്പുറം, ഹുസൈൻ പാമങ്ങാടൻ, സമീർ അരീക്കൻ, ബഷീർ ഉള്ളാട്ട്, ടി.കെ. യാസർ, നൗഫൽ തൊമ്മങ്ങാടൻ, കെ.ടി. സിദ്ദീഖ്, പി.കെ.എം. ഷംസീർ കണ്ണമംഗലം, കെ.ടി. ഫാറൂഖ്, ലത്തീഫ് ഉള്ളാടൻഞ്ചേരി, എ.കെ. നാസർ, ലത്തീഫ് കണ്ണമംഗലം, റഷീദ് തൂമ്പത്ത് എന്നിവർ നേതൃത്വം നൽകി. ടി. മുഷ്താഖ് വേങ്ങര ഖിറാഅത്ത് നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നജ്മുദ്ദീൻ അരീക്കൻ സ്വാഗതവും ടി.ടി. അഷ്റഫ് വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.