ജിദ്ദ: ഖത്തറിൽ 44 വർഷത്തെ പാരമ്പര്യമുള്ള പ്രമുഖ ഇലക്ട്രോണിക്സ് വിതരണക്കാരും റീട്ടെയിലറുമായ വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻറർ, സൗദി അറേബ്യയിൽ തങ്ങളുടെ ഇൻഹൗസ് ബ്രാൻഡായ ‘ഓസ്കാർ’ ലോഞ്ച് ചെയ്തു. എൽ.ജി, ജെ.ബി.എൽ, ഹർമാൻ, ഇൻഡെസിറ്റ്, അരിസ്റ്റോൺ, ബ്രദർ, ബ്ലൂഎയർ, നോക്കിയ, ന്യൂട്രിബുള്ളെറ്റ്, ന്യൂട്രികുക്ക് തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ വിതരണക്കാർ എന്ന നിലയിൽ ഖത്തറിൽ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റിയ സ്ഥാപനമാണ് വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻറർ എന്ന് ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കമ്പനി സാരഥികൾ അറിയിച്ചു.
ലോകോത്തര ബ്രാൻഡുകളുടെ വിതരണ മികവിന് പുറമെ, വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻറർ ഖത്തറിലുടനീളം ജംബോ ഇലക്ട്രോണിക്സ് എന്ന പേരിൽ 14 റീട്ടെയിൽ ഔട്ടലെറ്റുകൾ നടത്തികൊണ്ടിരിക്കുന്നു. കൂടാതെ, കമ്പനിയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ അതിവേഗം ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി കമ്പനി ഇതിനോടകം ഒമാനിലേക്കും യു.എ.ഇയിലേക്കും പ്രവർത്തനം വിജയകരമായി വിപുലീകരിച്ചിട്ടുണ്ട്. വിപുലമായ അനുഭവവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തികൊണ്ടാണ് വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻറർ ഇപ്പോൾ സൗദി അറേബ്യയിൽ സ്വന്തം ബ്രാൻഡായ ഓസ്കാർ അവതരിപ്പിക്കുന്നതെന്ന് സാരഥികൾ അറിയിച്ചു.
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്നതിനായി രൂപകൽപന ചെയ്ത വൈവിധ്യമാർന്ന ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഏറ്റവും പുതിയ സാങ്കേതിക തികവ്, ഗുണനിലവാരം, താങ്ങാനാവുന്ന വില എന്നിവയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ജിദ്ദയിൽ കമ്പനിയുടെ പുതിയ ഓഫീസും വിൽപ്പനാനന്തര സേവനങ്ങൾക്കായി സർവിസ് സെൻററും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയിൽ തന്നെ റിയാദിലും ദമ്മാമിലും കമ്പനിയുടെ ഓഫീസും സർവിസ് സെൻററും ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിവരുന്നു. 'ഓസ്ക്കാർ' ബ്രാൻഡിനെയും വിവിധ ഉൽപന്നങ്ങളെയും കുറിച്ച് കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും, വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻററിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.oscarglobal.org സന്ദർശിക്കാവുന്നതാണെന്നും സാരഥികൾ അറിയിച്ചു.
സൗദി അറേബ്യൻ വിപണിയിലേക്ക് ‘ഓസ്കാറി’നെ പരിചയപ്പെടുത്തുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻറർ ഡയറക്ടറും സി.ഇ.ഒയുമായ സി.വി റപ്പായി പറഞ്ഞു. തങ്ങളുടെ സമ്പന്നമായ അനുഭവവും ഉപഭോക്തൃ സംതൃപ്തിക്കുവേണ്ടിയുള്ള സമർപ്പണവും കൊണ്ട് മികവിന്റെയും മൂല്യത്തിെൻറയും പര്യായമായ ‘ഓസ്കാർ’ പെട്ടെന്ന് സൗദി ഉപഭോക്താക്കൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ഒരു മികച്ച ബ്രാൻഡായി മാറുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വീഡിയോ ഹോം ആൻഡ് ഇലക്ട്രോണിക് സെൻററിൽ, അത്യാധുനിക സാങ്കേതികവിദ്യയും സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി വൈസ് ചെയർമാനും മാനേജിംങ് ഡയറക്ടറുമായ ഖത്തർ പൗരൻ സജീദ് ജാസിം മുഹമ്മദ് സുലൈമാൻ പറഞ്ഞു. സൗദി അറേബ്യയിൽ ഓസ്കാറിന്റെ സമാരംഭം തങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, രാജ്യത്തുടനീളമുള്ള തങ്ങളുടെ ഉപഭോക്താക്കളുമായി ശാശ്വതമായ ബന്ധം കെട്ടിപ്പടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്പനി സി.എഫ്.ഒ സുധീഷ് പൂക്കൂടൻ, സൗദി കൺസൾട്ടൻറ് കെ. അബ്ദുൽ നിഷാദ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.