ദമ്മാം: മാസങ്ങളായി നിർത്തിയിട്ട വാഹനങ്ങളുടെ നമ്പർ േപ്ലറ്റ് മോഷ്ടിച്ച് മറ്റു വാഹനങ്ങളിൽ ഉപയോഗിച്ച് നിയമ ലംഘനവും മോഷണവും പതിവാകുന്നു. ഇത്തരം കേസുകൾ നേരത്തേയും നടന്നിട്ടുണ്ടെങ്കിലും കോവിഡ് നിയന്ത്രണത്തിൽ പെട്ട് ദീർഘകാലമായി നാട്ടിൽ കുടുങ്ങിയ പ്രവാസികളാണ് ഇപ്പോൾ പ്രശ്നത്തിലായത്.
ദമ്മാമിലെ ഇസ്കാൻ ബിൽഡിങ്ങിെൻറ പാർക്കിൽ ഒരു വർഷമായി നിർത്തിയിട്ടിരുന്ന നിലമ്പൂർ സ്വദേശിയുടെ ഫോർച്യൂണർ വാഹനത്തിലെ ഒരു നമ്പർ േപ്ലറ്റ് നഷ്ടപ്പെട്ടിരുന്നു. യാദൃച്ഛികമായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിെൻറ ഒാൺലൈൻ പോർട്ടലായ'അബ്ശിർ'പരിശോധിച്ചപ്പോൾ ഗതാഗത നിലയലംഘനത്തിനുള്ള രണ്ട് പിഴ അടക്കാനുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വാഹനം പരിശോധിച്ചത്. ഭിത്തിയോട് ചേർത്ത് നിർത്തിയിട്ടതിനാൽ വാഹനം സ്റ്റാർട്ട് ചെയ്തിടാൻ എത്തുന്നവരുടെ ശ്രദ്ധയിലും പെട്ടില്ല.
ദമ്മാം ടയോട്ടയിലെ സ്പെയർ പാർട്സ് വിതരണം ചെയ്യുന്ന വാഹനത്തിെൻറ നമ്പർ േപ്ലറ്റ് കവർന്നും സമാന രീതിയിൽ നിയമലംഘനം നടന്നിരുന്നു.മലയാളി സെയിൽസ്മാെൻറ ടയോട്ട വാനിൽ നിന്ന് മോഷ്ടിച്ച നമ്പർ േപ്ലറ്റ് ഇതേപോലുള്ള മറ്റൊരു വാനിൽ ഘടിപ്പിച്ച് ഗോഡൗണിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചിരുന്നു. ഇതിൽ കുടുങ്ങിയ മലയാളിക്ക് ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സംഭവം ഉണ്ടായിട്ടുണ്ട്.
ചെറിയ ഗതാഗത നിയമ ലംഘന പിഴകൾ വരിക എന്നതിനപ്പുറം ഈ മ്പർ േപ്ലറ്റ് ഉപയോഗിച്ച് മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുേമ്പാഴാണ് വാഹന ഉടമകൾ കുടുങ്ങുക. വാഹനങ്ങൾ കളവുപോകുന്നത്രയും ഗൗരവമുള്ളതാണ് ഇതും. നമ്പർ േപ്ലറ്റ് നഷ്ടപ്പെട്ടാൽ വാഹന ഉടമകൾ നേരിട്ടോ അല്ലെങ്കിൽ അവർ നിയമപരമായി നിയോഗിച്ചവർക്കോ മാത്രമേ പരാതി നൽകാനാകൂ.
ദമ്മാമിൽ നമ്പർ േപ്ലറ്റ് നഷ്ടപ്പെട്ട നിലമ്പൂർ സ്വദേശി നാട്ടിൽ ആയതിനാൽ പരാതി സ്വീകരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ ഇടപെടലിലൂടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ദീർഘകാലമായി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.